Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിവാഹേതരബന്ധം മകൾ കൈയോടെ പിടികൂടിയതിന്റെ പക; ദിവസങ്ങളോളം മകളെ കെട്ടിയിട്ട് പീഡിപ്പിച്ച് ക്രൂരനായ അച്ഛൻ; വാർത്ത പുറം ലോകം അറിഞ്ഞത് പെൺകുട്ടി ഓടി രക്ഷപ്പെട്ട് അമ്മാവനോട് പറഞ്ഞതോടെ; പിതാവിനെതിരെ കേസെടുത്ത് പൊലീസ്

വിവാഹേതരബന്ധം മകൾ കൈയോടെ പിടികൂടിയതിന്റെ പക; ദിവസങ്ങളോളം മകളെ കെട്ടിയിട്ട് പീഡിപ്പിച്ച് ക്രൂരനായ അച്ഛൻ; വാർത്ത പുറം ലോകം അറിഞ്ഞത് പെൺകുട്ടി ഓടി രക്ഷപ്പെട്ട് അമ്മാവനോട് പറഞ്ഞതോടെ; പിതാവിനെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ലാഹോർ: അവിഹിത ബന്ധം കയ്യോടെ പിടികൂടിയതിന് മകളെ കെട്ടിയിട്ട് പീഡിപ്പിച്ച് അച്ഛന്റെ പ്രതികാരം. രാജസ്ഥാനിലെ ജലോർ ജില്ലയിലെ 17 വയസുകാരിയാണ് സ്വന്തം അച്ഛന്റെ കൊടും പീഡനത്തിന് ഇരയായത്. അച്ഛൻ തന്നെ കെട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. പിതാവിന്റെ വിവാഹേതര ബന്ധം നേരിട്ട് കണ്ടതോടെയാണ് തന്നോട് വൈരാഗ്യമായതെന്ന് പെൺകുട്ടി പറയുന്നു. തന്നെ കെട്ടിയിട്ട് നിരന്തരം പീഡിപ്പിച്ചെന്ന് യുവതി പൊലീസിൽ മൊഴി നൽകി.

പീഡനവിവരം പെൺകുട്ടി തന്റെ അമ്മാവനെ അറിയിച്ചതോടെയാണ് പുറം ലോകം അറിയുന്നത്. ഇദ്ദേഹം പിന്നീട് പൊലീസിൽ സമീപിക്കുകയായിരുന്നു. കൈകാലുകൾ ബന്ധിച്ചിട്ടാണ് ദിവസങ്ങളോളം അച്ഛൻ തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പറയുന്നു. കുടുംബത്തിലെ മറ്റൊരു സ്ത്രീയുമായി അച്ഛൻ വിവാഹേതരബന്ധത്തിലേർപ്പെടുന്നത് താൻ കണ്ടെന്നും അതിന്റെ പ്രതികാരമെന്നോണമാണ് അച്ഛൻ തന്നെ ഉപദ്രവിച്ചതെന്നും പെൺകുട്ടി ആരോപിക്കുന്നു.

പെൺകുട്ടിയുടെ അമ്മയുമായി അച്ഛൻ ഏഴുവർഷങ്ങൾക്ക് മുൻപ് പിരിഞ്ഞെന്നും അവർ അടുത്തിടെ പുനർ വിവാഹിതയായെന്നും പെൺകുട്ടി അച്ഛനൊപ്പമായിരുന്നു താമസമെന്നും അമ്മാവൻ പറയുന്നു. പെൺകുട്ടിയുടെ അച്ഛന്റെ നിരന്തര പീഡനത്തെത്തുടർന്നായിരുന്നു ഭാര്യ വർഷങ്ങൾക്ക് മുൻപ് അയാളെ ഉപേക്ഷിച്ചു പോയതെന്നും അദ്ദേഹം പറയുന്നു. വെള്ളിയാഴ്ച പാടത്ത് പണിയെടുത്തു കൊണ്ടിരിക്കുമ്പോഴാണ് പെൺകുട്ടി അച്ഛന്റെ പിടിയിൽ നിന്ന് രക്ഷപെട്ട് തന്റെയടുത്തെത്തിയതെന്നും അവളുടെ കാലിൽ കെട്ടിയിട്ട കയറിന്റെ അംശങ്ങളുണ്ടായിരുന്നെന്നും അയാൾ പറയുന്നു.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ന്യൂനപക്ഷസമുദായത്തിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന സെല്ലിലേക്ക് കേസ് കൈമാറിയിട്ടുണ്ടെന്നും പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും സ്റ്റേഷൻ ഹൗസ് ഓഫിസർഗിരിധർ സിങ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP