Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്ധവിശ്വാസം ഇങ്ങനേയുമോ? ഭർതൃദോഷം മാറ്റാൻ യുവതി തെരുവുനായയെ വിവാഹം കഴിച്ചു; നായയ്ക്ക് സൗജന്യ കാർ യാത്ര!

അന്ധവിശ്വാസം ഇങ്ങനേയുമോ? ഭർതൃദോഷം മാറ്റാൻ യുവതി തെരുവുനായയെ വിവാഹം കഴിച്ചു; നായയ്ക്ക് സൗജന്യ കാർ യാത്ര!

ഝാർഖണ്ഡ്: ഝാർഖണ്ഡിൽ പതിനെട്ടുകാരി തെരുവുനായയെ വിവാഹം ചെയ്തു. മംഗ്‌ലി മുണ്ട എന്ന യുവതിയാണ് തന്റെ 'പതിക്കാലു' മാറ്റാൻ പട്ടിയെ കെട്ടിയത്. തന്നെ വേൾക്കുന്ന പുരുഷനും കുടുംബത്തിനും അവരുൾപ്പെടുന്ന സമൂഹത്തിനും ഉണ്ടാകുന്ന പൈശാചിക ദോഷം ഇല്ലാതാക്കാനാണ് ഈ പതിനെട്ടുകാരി, ഇങ്ങനെയൊരു കടുങ്കൈ ചെയ്തത്. ഝാർഖണ്ഡിലെ ഇവർ താമസിക്കുന്ന ഉൾനാടൻ ഗ്രാമത്തിലെ പ്രാദേശിക മതാചാര്യൻ പറഞ്ഞതനുസരിച്ചാണ്, നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ നവവധു നായയ്ക്ക് വരണമാല്യം ചാർത്തിയത്. രാജകീയമായി കാറിൽ കയറ്റിയാണ്, മംഗ്ലി ഷേരു എന്നു പേരിട്ട് തെരുവുനായയെ വിവാഹത്തിനായി എത്തിച്ചത്.

തനിക്ക് ഈ വിവാഹത്തിൽ താത്പര്യമില്ലായിരുന്നുവെന്നും എന്നാൽ തന്റെ ദോഷം മാറാൻ ഗ്രാമീണരെല്ലാം ചേർന്ന് തന്നെക്കൊണ്ട് നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നും മംഗ്ലി പറയുന്നു. ഇതോടെ തന്റെ ദോഷം നായയിലേക്ക് മാറിയെന്നാണ് അവരുടെ വിശ്വാസം. ഇനി താൻ വിവാഹം കഴിക്കുന്ന പുരുഷനു ദീർഘായുസ്സുണ്ടാവും - സ്കൂൾ വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത മംഗ്ലി മുണ്ട പറയുന്നു.

മകൾക്ക് ചേരുന്ന ശുനകവരനെ കണ്ടെത്തിയത് പിതാവ് തന്നെയാണെന്നതാണ്, ഏറെ കൗതുകകരം. മകളുടെ കുടുംബജീവിതം നിലനിർത്താനുള്ള ഏകവഴി ഇതുമാത്രമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മുതിർന്നവരുടെ വാക്കു കേട്ടാൽ നല്ലതേ വരൂ. തങ്ങളുടെ ഗ്രാമത്തിൽ ഇത്തരം വിവാഹങ്ങൾ സാധാരണമാണെന്നും ഇത് വിശ്വാസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു.

ഗ്രാമനീതി അനുസരിച്ച് ഈ വിവാഹം മംഗ്‌ലിയുടെ ദാമ്പത്യത്തെ ദോഷകരമായി ബാധിക്കില്ല. വരനായ നായയെ വിവാഹമോചനം നടത്താതെ തന്നെ മംഗ്ലിക്ക് മറ്റൊരാളെ വിവാഹം ചെയ്യാം.

വിവാഹച്ചടങ്ങെല്ലാം ആർഭാടമായി തന്നെയാണ് നടത്തിയത്. ഒരു വരന് നൽകേണ്ട എല്ലാ ബഹുമാനവും നായ്ക്കു നൽകിയിരുന്നു. വിവാഹശേഷം അടുത്ത കുറച്ച് മാസത്തേക്ക് നായയെ പരിചരിക്കേഏ ചുമത മംഗ്‌ലിക്കുണ്ട്. അതിനുശേഷം അവർക്ക് ആരെ വേണമെങ്കിലും വിവാഹം കഴിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP