Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

"ക്രൂരത കാട്ടിയാൽ വെടിവെപ്പുണ്ടാകും; ഇതൊരു പാഠമായി കാണണമെന്ന്" തെലങ്കാന മന്ത്രി തലസാനി ശ്രീനിവാസ് യാദവ്; തെലുങ്കാനയിലെ പൊലീസ് വെടിവയ്‌പ്പ് വ്യാജ ഏറ്റമുട്ടലാണെന്ന ആരോപണം നിലനിൽക്കേയാണ് മന്ത്രിയുടെ പരാമർശം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ബലാത്സംഗ കേസിലെ പ്രതികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ച് തെലുങ്കാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി തലസാനി ശ്രീനിവാസ് യാദവ്. അതിക്രൂര കുറ്റകൃത്യം ചെയ്യുന്ന ആരും പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടാമെന്ന് മന്ത്രി പറഞ്ഞു. ഇതൊരു പാഠമാണെന്നും എന്തെങ്കിലും തെറ്റോ ക്രൂരതയോ ചെയ്താൽ ഇനിയും ഏറ്റുമുട്ടൽ ഉണ്ടാകുമെന്ന സന്ദേശമാണ് ഞങ്ങൾ നൽകുന്നത് പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രിയുടെ പ്രസ്താവന. തെലുങ്കാനയിലെ പൊലീസ് വെടിവയ്‌പ്പ് വ്യാജ ഏറ്റമുട്ടലാണെന്ന ആരോപണം നിലനിൽക്കേയാണ് മന്ത്രി പരാമർശമുണ്ടായിരിക്കുന്നത്.

വെറ്ററിനറി ഡോക്ടറുടെ കൊലപാതകത്തിലെ പ്രതികളെ വെടിവച്ചു കൊന്നത് സംസ്ഥാനത്തെ ക്രമസമാധാനനില കാത്തുസൂക്ഷിക്കാനുള്ള ചന്ദ്രശേഖർ റാവു സർക്കാറിന്റെ പ്രതിജ്ഞാബദ്ധതയാണ് കാണിക്കുന്നത്. രാജ്യത്തിന് മാതൃകയാണ് തങ്ങൾ കാട്ടിയതെന്നും മന്ത്രി തലസനി ശ്രീനിവാസ് യാദവ് പറഞ്ഞു.

കഴിഞ്ഞ ദിവസം തെലങ്കാന ഗതാഗതമന്ത്രി അജയ് കുമാറും സമാന പ്രസ്താവന നടത്തിയിരുന്നു. അതിവേഗം നീതി നടപ്പാക്കിയതിലൂടെ രാജ്യത്തിന് മാതൃക കാട്ടിയിരിക്കുകയാണ് തെലങ്കാന. ആരെങ്കിലും ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ നോക്കിയാൽ ആ കണ്ണ് ഞങ്ങൾ ചൂഴ്ന്നെടുക്കും. ഏറ്റുമുട്ടൽ കൊല ബലാത്സംഗത്തിനിരയായ യുവതിയുടെ കുടുംബത്തിന് സമാധാനം നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് വെറ്റിനറി ഡോക്ടറെ മാനഭംഗം ചെയ്തു തീകൊളുത്തി കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്നത്. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ആയുധം പിടിച്ചുവാങ്ങി ഇവർ പൊലീസിനെ ആക്രമിക്കുകയിരുന്നെന്നാണ് സൈബരാബാദ് കമ്മീഷണർ അറിയിച്ചത്.

അതേസമയം പ്രതികളെ വെടിവച്ച് കൊന്ന പൊലീസുകാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. പ്രതികളെ കൊലപ്പെടുത്തിയ സംഭവസ്ഥലത്ത് എത്തി ദേശീയ മനുഷ്യാവകാശ കമ്മീഷൻ തെളിവെടുപ്പ് നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP