Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്റർനെറ്റ് സമത്വത്തിനു പിന്തുണയുമായി ടെലികോം മന്ത്രാലയം; ലക്ഷ്യം സൗജന്യ നെറ്റ് ഉപയോഗം; അധിക സേവനങ്ങൾക്ക് പ്രത്യേക നിരക്ക് ഈടാക്കരുതെന്നും നിർദ്ദേശം

ഇന്റർനെറ്റ് സമത്വത്തിനു പിന്തുണയുമായി ടെലികോം മന്ത്രാലയം; ലക്ഷ്യം സൗജന്യ നെറ്റ് ഉപയോഗം; അധിക സേവനങ്ങൾക്ക് പ്രത്യേക നിരക്ക് ഈടാക്കരുതെന്നും നിർദ്ദേശം

ന്യൂഡൽഹി: ഇന്റർനെറ്റ് സമത്വത്തിനു പിന്തുണയുമായി ടെലികോം മന്ത്രാലയം. മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു.

ഓവർ ദ് ടോപ്പ് സേവനങ്ങൾക്ക് അധിക പണം ഈടാക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം ട്രായിയുടെ വിദഗ്ധ സമിതി തള്ളിക്കളഞ്ഞു. എ.കെ. ഭാർഗവ ചെയർമാനായ ആറംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

രാജ്യത്ത് ഇന്റർനെറ്റ് സൗജന്യമാക്കുകയും ലക്ഷ്യങ്ങളിലൊന്നാണ്. സേവനദാതാക്കൾക്കുള്ള ലൈസൻസ് നിബന്ധനകളിൽ നെറ്റ് സമത്വവും ഉൾപ്പെടുത്തണമെന്നാണു ടെലികോം മന്ത്രാലയത്തിന്റെ ആവശ്യം.

ഉപയോക്താക്കൾ ഇന്റനെറ്റ് ഉപയോഗിക്കുന്നതിന് കൂടുതൽ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ ആവശ്യത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് നിർദ്ദേശം സമർപ്പിക്കാൻ അവസരം നൽകിയിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഇന്റർനെറ്റ് സമത്വം വേണമെന്ന് ആവശ്യപ്പെട്ടത്. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പ്രത്യേക സേവനങ്ങൾക്ക് കൂടുതൽ പണം വേണമെന്ന ആവശ്യമാണ് ടെലികോം കമ്പനികൾ ഉന്നയിച്ചിരുന്നത്. ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകളും, വാട്‌സ് ആപ്പ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളും, ഓൺലൈൻ ഷോപ്പിങ് സൈറ്റുകളും അടക്കമുള്ളവ ഉപയോഗിക്കാനായി കൂടുതൽ ചാർജ് തരണമെന്നാണ് ഇന്റർനെറ്റ് സേവനദാതാക്കൾ ആവശ്യപ്പെട്ടിരുന്നത്.

ഇതിനെതിരെ പ്രതിഷേധവുമായി സൈബർ ലോകവും രംഗത്തെത്തി. ഇന്റർനെറ്റ് ന്യൂട്രാലിറ്റിക്കുവേണ്ടി സോഷ്യൽ മീഡിയ ഒറ്റക്കെട്ടായാണു രംഗത്തെത്തിയത്. ഉപയോക്താക്കൾ ഒന്നാകെ കമ്പനികൾക്കെതിരെ രംഗത്തിറങ്ങി.

ഇതേത്തുടർന്നാണ് പൊതുജനങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ടെലികോം മാന്ത്രാലയം തേടിയത്. പത്തുലക്ഷത്തിലധികം ആളുകൾ ഈ അഭിപ്രായ സർവേയിൽ പങ്കെടുത്ത് നിർദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി.

സമിതിയുടെ പ്രധാന നിർദ്ദേശങ്ങൾഇവയാണ്

  1.  ഇന്റർനെറ്റ് സമത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾ അതേപടി നിലനിർത്തണം
  2.  ഇന്റർനെറ്റ് സമത്വത്തിന്റെ അടിസ്ഥാന തത്വങ്ങളും അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന നല്ല രീതികളും ഉൾക്കൊണ്ട് ഇന്ത്യക്ക് ആവശ്യമായ രീതിയിലുള്ള ഒരു പദ്ധതി തയാറാക്കണം. ഇന്റർനെറ്റിന്റെ വളർച്ച കണക്കിലെടുത്ത് ഇത്തരത്തിലൊരു പദ്ധതി രൂപീകരണത്തിന് അനുയോജ്യമായ സമയമാണിത്.
  3. ഇന്നോവേഷനും ഇൻഫ്രാസ്ട്രക്ചറും (പുതുപരീക്ഷണങ്ങളും അടിസ്ഥാന സൗകര്യങ്ങളും) പ്രോത്സാഹിപ്പിക്കപ്പെടണം. ഒന്നിന് മറ്റൊന്നിന്റെ പിൻബലമില്ലാതെ നിലനിൽക്കാനാകില്ല. മേൽപ്പറഞ്ഞ രീതിയിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ ഊന്നൽ നൽകേണ്ടത് സ്വതന്ത്ര ഇന്റർനെറ്റ് നിലനിർത്തുക എന്നതിനാണ്. ഇന്റർനെറ്റിലുണ്ടാകാൻ സാധ്യതയുള്ള നിക്ഷേപങ്ങളെ തടയുന്ന ഒന്നും തന്നെ പ്രോത്സാഹിപ്പിക്കപ്പെടരുത്.
  4. ഇന്ത്യയുടെ വികസന ലക്ഷ്യങ്ങളായ എല്ലാവർക്കും ഗുണമേന്മയുള്ള ഇന്റർനറെറ്, യൂണിവേഴ്‌സൽ ബ്രോഡ്ബാൻഡ് എന്നിവ സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടിയാകണം പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത്.
  5. ഇന്റർനെറ്റിലെ ഉപയോക്താവിന്റെ അവകാശങ്ങൾ ഉറപ്പുവരുത്തണം. ടെലികോം സേവന ദാതാക്കളോ ഇന്റർനെറ്റ് സേവന ദാതാക്കളോ ഉപയോക്താക്കളുടെ സ്വതന്ത്ര നിയമാധിഷ്ടിത ഉപയോഗത്തിന് തടസ്സമാകാൻ പാടില്ല.
  6. ഓവർ ദ് ടോപ് സർവീസസ് കഴിഞ്ഞ കുറച്ചു കാലമായി വിപണിയിൽ ലഭ്യമാണ്. അത്തരം സേവനങ്ങൾ ഉപയോക്താവിന്റെ ക്ഷേമത്തെയും ഉത്പാദനക്ഷമതയെയും വർദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് അത്തരം സേവനങ്ങൾ കാര്യമായി തന്നെ പ്രോത്സാഹിപ്പിക്കപ്പെടണം. ഇതിന്റെ വികസനത്തിനോ വളർച്ചക്കോ തടസ്സമാകുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അത് നീക്കണ.
  7. ആപ്ലിക്കേഷൻ ലെയറിനും നെറ്റുവർക്ക് ലെയറിനും തമ്മിൽ വിഭജനം ആവശ്യമാണ്. ആപ്ലിക്കേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നത് ലൈസൻസ്ഡ് നെറ്റുവർക്കിൽനിന്നാണ്.
  8. നിയന്ത്രണ സംവിധാനങ്ങളിലൂടെ മെസേജുകൾക്കായി ഉപയോഗിക്കുന്ന ഓവർ ദ് ടോപ് കമ്മ്യൂണിക്കേഷൻ സർവീസസിന് തടസ്സമുണ്ടാക്കാൻ പാടില്ല
  9. വിഒഐപി ഒടിടി കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്ക് (വാട്ട്‌സ്ആപ്പ് വോയിസ് കോൾ ഉൾപ്പെടെയുള്ളവ ) ടെലികോം സേവന ദാതാക്കളും ഓവർ ദ് ടോപ് സേവന ദാതാക്കളും തമ്മിൽ മത്സരം നിലനിൽക്കുന്നുണ്ട്. ആരോഗ്യകരമായ ഈ മത്സരത്തിൽ ലെവൽ ഫീൽഡ് നിലനിർത്തണം. നിയന്ത്രണങ്ങളിലൂടെ ഒരാൾ വിജയിയും മറ്റൊരാൾ പരാജിതനുമാകാൻ പാടില്ല.
  10. ഒടിടി വിഒഐപി അന്താരാഷ്ട്ര കോളിങ് സേവനങ്ങൾക്ക് വിശാലമായ ഒരു സമീപനം സ്വീകരിക്കാവുന്നതാണ്. ആഭ്യന്തര കോളുകൾക്കും ലോക്കൽ കോളുകൾക്കും നിലവിലുള്ള സ്ഥിതി നിലനിർത്തണം.
  11. ടെലികോ സേവന ദാതാക്കളും ഇന്റർനെറ്റ് സേവന ദാതാക്കളും വാഗ്ദാനം ചെയ്യുന്ന താരിഫ് പ്ലാനുകൾ ഇന്റർനെറ്റ് സമത്വം ഉറപ്പാക്കുന്നതിനായി നിഷ്‌കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുള്ളതാകണം. ട്രായ് താരിഫ് ഫൈലിങ്‌സ് പരിശോധിച്ച്, ഇന്റർനെറ്റ് ന്യൂട്രാലിറ്റി അടിസ്ഥാന തത്വങ്ങൾ പാലിച്ചുള്ളതാണെന്ന് ഉറപ്പു വരുത്തണം.
  12. ഓവർ ദ് ടോപ്പ് സേവനങ്ങൾ സ്വതന്ത്രമായി ലഭ്യമാക്കുമ്പോഴും രാജ്യത്തിന്റെ സുരക്ഷയ്ക്കായിരിക്കണം അതിലും പ്രാധാന്യം നൽകേണ്ടത്. സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP