Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭീകരറുടെ സന്ദേശങ്ങൾ ടെലഗ്രാം ആപ്പിൽ; കമ്പനി അധികാരികളുടെ നിസ്സഹകരണം ഐഎസ് കേസടക്കമുള്ള അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതായി എൻഐഎ; രണ്ടു റഷ്യൽ വംശജർ ജർമ്മനി ആസ്ഥാനമാക്കി തുടങ്ങിയ ആപ്പ് റഷ്യയും ഇറാനും നിരോധിച്ചു; ലോക വ്യാപകമായി ഉപയോഗിക്കുന്നത് 250മില്യണിലധികം ആൾക്കാർ

ഭീകരറുടെ സന്ദേശങ്ങൾ ടെലഗ്രാം ആപ്പിൽ; കമ്പനി അധികാരികളുടെ നിസ്സഹകരണം ഐഎസ് കേസടക്കമുള്ള അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതായി എൻഐഎ; രണ്ടു റഷ്യൽ വംശജർ ജർമ്മനി ആസ്ഥാനമാക്കി തുടങ്ങിയ ആപ്പ് റഷ്യയും ഇറാനും നിരോധിച്ചു; ലോക വ്യാപകമായി ഉപയോഗിക്കുന്നത് 250മില്യണിലധികം ആൾക്കാർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; ഭീകരസംഘടനകളും ക്രിമിനൽ സംഘങ്ങളും രഹസ്യവിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന 'ടെലഗ്രാം ആപ്' കമ്പനി അധികാരികളുടെ നിസ്സഹകരണം തുടരുന്നതായി ദേശീയ അന്വേഷണ ഏജൻസി എൻഐഎ. ഇത് ഐഎസ് കേസ് അന്വേഷണത്തെ അടക്കം പ്രതികൂലമായി ബാധിക്കുന്നതായി എൻഐഎ പ്രത്യേക കോടതിയെ ബോധിപ്പിച്ചു.

കണ്ണൂർ കനകമല ഐഎസ് രഹസ്യയോഗക്കേസിന്റെ വിചാരണയ്ക്കിടയിലാണു പ്രമുഖ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം ആപ് കമ്പനിയുടെ നിസ്സഹകരണം കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന വിവരം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്.കേസിലെ പ്രതികൾ അവരുടെ ആക്രമണ പദ്ധതികൾ പരസ്പരം ചർച്ച ചെയ്തതു വാട്‌സാപ്പിനു സമാനമായ ടെലഗ്രാം ആപ് വഴിയാണ്. പ്രതികളുടെ ഫോണുകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഐഎ അയച്ച ഔദ്യോഗിക കത്തുകൾക്കൊന്നും ടെലഗ്രാം ആപ് കമ്പനി ഇതുവരെ മറുപടി നൽകിയില്ല. ഇവർക്ക് ഇന്ത്യയിൽ ഓഫിസില്ലാത്തതും തെളിവു ശേഖരിക്കാൻ തടസ്സമാകുന്നു.

രണ്ട് റഷ്യൻ വംശജരാണു ജർമനിയിലെ ബർലിൻ ആസ്ഥാനമാക്കി 2013ൽ ടെലിഗ്രാം ആപ്പ് സ്ഥാപിച്ചത്. 2018 ൽ റഷ്യയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഫെഡറൽ സെക്യൂരിറ്റി സർവീസു (എഫ്എസ്ബി)മായി അന്വേഷണത്തിൽ സഹകരിക്കാത്തതിനാൽ ടെലഗ്രാം ആപ് റഷ്യ നിരോധിച്ചിരുന്നു. സമാനമായ നിരോധനം ഇറാനും ഏർപ്പെടുത്തി.

ലോകവ്യാപകമായി 250 മില്യൺ ആളുകളുപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷൻ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടന്നാണ് എഫ്എസ്ബി കോടതിയിൽ വാദിച്ചത്. എന്നാൽ നിരോധങ്ങളെ മറികടക്കാനുള്ള സാങ്കേതിക സംവിധാനം സൃഷ്ടിക്കുമെന്ന് ടെലഗ്രാം കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് പ്രഖ്യാപിച്ചിരുന്നു.

ദക്ഷിണേന്ത്യയിൽ അക്രമങ്ങൾ ആസൂത്രണം ചെയ്ത അൻസാർ ഉൾ ഖിലാഫ കേരള ഘടകത്തിന്റെ ടെലഗ്രാം ഗ്രൂപ്പുകളിൽ നുഴഞ്ഞു കയറിയാണ് എൻഐഎ വിവരങ്ങൾ ചോർത്തിയത്. 2016 മുതൽ ഇവർ എൻഐഎയുടെ നിരീക്ഷണത്തിലാണെങ്കിലും ഇരട്ടപ്പേരുകളിൽ ഇതിൽ അംഗത്വമെടുത്തവരുടെ വിശദവിവരങ്ങൾ കമ്പനിയുടെ സഹകരണത്തോടെ മാത്രമേ അന്വേഷണ സംഘത്തിനു കണ്ടെത്താൻ കഴിയൂ.

ഇക്കാര്യത്തിൽ ടെലഗ്രാം ആപ്പ് കമ്പനി സഹകരിക്കുന്നില്ലെന്ന വിവരം കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എൻഐഎ അന്വേഷിക്കുന്ന കനകമല ഭീകരാക്രമണ രഹസ്യ യോഗക്കേസിനു പുറമേയുള്ള കേസുകളിലും ഇവരുടെ പ്രതികൂല നിലപാടു പ്രോസിക്യൂഷൻ നടപടികളെ ബാധിക്കും.

ഒരു ടെലഗ്രാം ഗ്രൂപ്പിൽ 20000 ആളുകൾക്ക് അംഗമാവാം.കാരണം ടെലഗ്രാം ക്‌ളൗഡ് മെസഞ്ചർ ആണ് , ഒരു ഗ്രൂപ്പിൽ 20000 പേര് ഒരുമിച്ചു മെസേജ് അയച്ചാൽ പോലും അതൊക്കെ സമയം പോലെ വായിച്ച് നോക്കാം സ്വൈപ് ചെയ്തു നോക്കുന്ന മുറയ്ക്ക് മാത്രമേ അതൊക്കെ ഫോണിൽ താത്കാലികമായി ഡൗൺലോഡ് ആകൂ.ടെലഗ്രാം വഴി 1.5 ജി.ബി വലുപ്പം വരുന്ന ഫയലുകൾ ഷെയർ ചെയ്യാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP