Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരാധന മൂത്ത് ദൈവമാക്കി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി ഗുജറാത്തിൽ അമ്പലം; രാജ്‌കോട്ടിൽ സ്ഥാപിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനം 15ന്

ആരാധന മൂത്ത്  ദൈവമാക്കി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി ഗുജറാത്തിൽ അമ്പലം; രാജ്‌കോട്ടിൽ സ്ഥാപിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനം 15ന്

രാജ്‌കോട്ട്: തമിഴ്‌നാട്ടിലെ അമ്മ ജയലളിതയുടെ പേരിൽ 'ഭക്തർ' അമ്പലം നിർമ്മിച്ചിട്ടുണ്ട്. ചില സിനിമാതാരങ്ങൾക്കും ആരാധകർ അമ്പലം സ്ഥാപിച്ച് അവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ ശ്രേണിയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

ഗുജറാത്തിലാണ് പ്രധാനമന്തി നരേന്ദ്ര മോദിയുടെ പേരിൽ അമ്പലം. രാജ്‌കോട്ടിലാണു ബിജെപി അനുയായികൾ മോദിയുടെ പേരിൽ അമ്പലം നിർമ്മിച്ചത്.

രണ്ടു വർഷം മുമ്പ് ഇവിടെ നരേന്ദ്ര മോദിയുടെ ഒരു ചിത്രം സ്ഥാപിച്ചിരുന്നു. തുടർന്നു മോദി കേന്ദ്രത്തിൽ അധികാരത്തിലേറിയതോടെയാണ് ചിത്രമിരുന്ന സ്ഥാനത്ത് അനുയായികൾ അമ്പലം നിർമ്മിച്ചത്.

മോദിയുടെ ഒരു പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 1.65 ലക്ഷം രൂപ ചെലവഴിച്ചാണു പ്രതിമ നിർമ്മിച്ചത്. ഒഡിഷയിൽനിന്നുള്ള ശിൽപികളാണു പ്രതിമ നിർമ്മിച്ചത്.

ആംആദ്മിയുടെ വിജയത്തിൽ പഴി കേൾക്കുന്ന നരേന്ദ്ര മോദിക്ക് ഈ ക്ഷേത്രം താങ്ങാകുമെന്ന പ്രതീക്ഷയാണ് 'മോദി ഭക്തർക്ക്'. രാവിലെയും വൈകിട്ടും മോദിയുടെ പ്രതിഷ്ഠയിൽ 'ഭക്തർ' പൂജ നടത്തുന്നുണ്ട്. അന്യ ഗ്രാമങ്ങളിൽ നിന്നും 'ഭക്തർ' ഇവിടെ എത്തുന്നുണ്ടെന്നാണ് ഗ്രാമീണരുടെ വാദം.

രണ്ട് വർഷം കൊണ്ടാണ് രാജ്‌കോട്ട് ഗ്രാമത്തിൽ മോദിക്കായി ക്ഷേത്രം ഉയർന്നത്. രമേഷ് ഉൻഹാദ് എന്നയാളാണ് നിർമ്മാണച്ചെലവു വഹിച്ചത്. പ്രതിമാ നിർമ്മാണത്തിനായി നാല് കൊല്ലത്തോളം പല കലാകാരന്മാരെയും സമീപിച്ചു. ഒടുവിലാണ് ഒഡിഷയിൽ നിന്നുള്ള കലാകാരന്മാരെ കണ്ടെത്തിയത്. മോദിയുടെ രൂപം ഏറെക്കുറെ അതുപോലെ പ്രതിമയിൽ പകർത്താനായത് അവർക്കാണെന്നാണ് ഉൻഹാദ് പറയുന്നത്. ആരാധകർ മോദിയെ രണ്ടാം വല്ലഭായി പട്ടേലായാണ് കണക്കാക്കുന്നതെന്നും ഉഹാദ് പറഞ്ഞു.

എല്ലാ ഗ്രാമങ്ങളിലും ഇതുപോലൊരു ക്ഷേത്രം വേണമെന്നാണ് ഗ്രാമ മുഖ്യൻ മാൻസുഖ് തുമറിന്റെ അഭിപ്രായം. അമ്പലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗുജറാത്ത് കൃഷിമന്ത്രി മോഹൻഭായ് കല്യാൺഭായ് കുന്ദരിയ 15ന് നിർവഹിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP