Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിൽ വെടിയൊച്ച നിലയ്ക്കുന്നില്ല; ഭീകരാക്രമണത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു; പ്രത്യാക്രമണത്തിൽ അഞ്ചു ഭീകരരെ വധിച്ചു; ആഭ്യന്തര മന്ത്രി ഉന്നതതല യോഗം വിളിച്ചു

കശ്മീരിൽ വെടിയൊച്ച നിലയ്ക്കുന്നില്ല; ഭീകരാക്രമണത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു; പ്രത്യാക്രമണത്തിൽ അഞ്ചു ഭീകരരെ വധിച്ചു; ആഭ്യന്തര മന്ത്രി ഉന്നതതല യോഗം വിളിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. തിരിച്ചടിച്ച സൈന്യം അഞ്ചു ഭീകരരെ വധിച്ചു.

പൂഞ്ചിലും നൗഗാമിലുമുണ്ടായ ഭീകരാക്രമണങ്ങളിലാണു പൊലീസുകാരനും തീവ്രവാദികളും കൊല്ലപ്പെട്ടത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിൽ സായുധരായ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസുകാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് പൂഞ്ചിൽ ആക്രമണമുണ്ടായത്.

തിരച്ചിൽ നടത്തിയിരുന്ന പൊലീസിനു നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. തുടർന്ന് പൊലീസ് തിരിച്ചടിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും ഒരു എസ്.ഐയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.

നിയന്ത്രണ രേഖയ്ക്കു സമീപം നൗഗാം മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണു പട്ടാളം നാല് ഭീകരരെ വധിച്ചത്. ആയുധധാരികളായ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ ചെറുക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. നാല് എ.കെ- 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും ഭീകരരിൽനിന്ന് പിടിച്ചെടുത്തു. തങ്ധർ, ഗുരേസ് മഖലകളിളും നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റമുട്ടി.

പുൽവാമയിലെ കരിമാബാ ഗ്രാമത്തിൽ സംയുക്ത സേന നടത്തിയ തിരച്ചിലിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് ഉന്നത തല യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വിളിച്ചുചേർത്ത ഉന്നത തല യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവും രഹസ്യാന്വേഷണ വിഭാഗം തലവന്മാരും പങ്കെടുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP