Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീഷണി വിട്ടൊഴിയാതെ കശ്മീർ; ഉറിയിൽ വീണ്ടും ആക്രമണത്തിനു ശ്രമം; പത്തു ഭീകരരെ സൈന്യം വധിച്ചു; ഹന്ദ്വാരയിലും ഏറ്റുമുട്ടൽ; ബ്രിഗേഡ് ആസ്ഥാനത്ത് ആക്രമണം നടത്തിയവർക്കു തദ്ദേശീയരുടെ പിന്തുണ ലഭിച്ചതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്

ഭീഷണി വിട്ടൊഴിയാതെ കശ്മീർ; ഉറിയിൽ വീണ്ടും ആക്രമണത്തിനു ശ്രമം; പത്തു ഭീകരരെ സൈന്യം വധിച്ചു; ഹന്ദ്വാരയിലും ഏറ്റുമുട്ടൽ; ബ്രിഗേഡ് ആസ്ഥാനത്ത് ആക്രമണം നടത്തിയവർക്കു തദ്ദേശീയരുടെ പിന്തുണ ലഭിച്ചതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്

ശ്രീനഗർ: ഭീകരാക്രമണ് ഭീഷണി വിട്ടൊഴിയാതെ കശ്മീർ. ഉറിയിൽ വീണ്ടും ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി.

നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച 10 ഭീകരരെ സൈന്യം വധിച്ചു. ഉറിയിലെ ലച്ചിപ്പൂര മേഖലയിലാണ് ഭീകരരും സൈന്യവും തമ്മിൽ ചൊവ്വാഴ്ച ഏറ്റുമുട്ടൽ നടന്നത്. അതേസമയം അതേസമയം, കുപ്വാര ജില്ലയിലെ ഹന്ദ്വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. ഒരു ജവാനു പരിക്കേറ്റു. രാവിലെ ഹന്ദ്വാരയിലെ പൊലീസ് ചെക്‌പോസ്റ്റിനുനേരെ ഭീകരരുടെ വെടിവയ്പുണ്ടായിരുന്നു.

ഉറിയിൽ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനു മുമ്പായി ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പാക്ക് സൈന്യം വെടിയുതിർത്തിരുന്നു. 20 തവണയോളം വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. പതിനഞ്ച് പേരടങ്ങുന്ന ഭീകരുടെ സംഘമാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.

സൈന്യം തിരിച്ചടിച്ചതിനെത്തുടർന്ന് ഇവിടന്നു ഭീകരർ കടന്നുകളഞ്ഞു. അതിനിടെ, കരസേനയുടെ ബ്രിഗേഡ് ആസ്ഥാനത്ത് ആക്രമണം നടത്തിയ പാക്ക് ഭീകരർക്കു തദ്ദേശീയരുടെ പിന്തുണ ലഭിച്ചതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി 'റോ' (റിസർച് ആൻഡ് അനാലിസിസ് വിങ്)യുടെ റിപ്പോർട്ട്. ആക്രമണത്തിനു മുൻപായി ഭീകരർ രണ്ടു മണിക്കൂറോളം പ്രദേശത്തു ചെലവഴിച്ചു. അതിനുശേഷമാണു ബ്രിഗേഡ് ആസ്ഥാനത്തെത്തി ആക്രമണം നടത്തിയതെന്നും റോയും ബിഎസ്എഫും സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞദിവസം ഉറിയിലെ സൈനികകേന്ദ്രത്തിൽ നടന്ന ഭീകരാക്രമണത്തിൽ 18 സൈനികരാണു കൊല്ലപ്പെട്ടത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ദേശീയ അന്വേഷണ ഏജൻസിയും കശ്മീരിലെത്തിയിട്ടുണ്ട്. ആക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്കു വെളിപ്പെടുത്തുന്ന തെളിവു ശേഖരിക്കുകയാണ് എൻഐഎയുടെ പ്രധാന ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP