Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം തീവ്രവാദ ഫാക്ടറി; പൊലീസിന്റെ ആയുധ ശേഖരത്തിൽ നിന്ന് വെടിയുണ്ടകളും തോക്കുകളും കാണാതാകുന്നു; കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം; പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഹിന്ദുക്കൾ വേട്ടയാടപ്പെടുന്നു; വിവാദ പ്രസ്ഥാവനയുമായി ബിജെപി നേതാവ് ശോഭ കരന്തലജെ

കേരളം തീവ്രവാദ ഫാക്ടറി; പൊലീസിന്റെ ആയുധ ശേഖരത്തിൽ നിന്ന് വെടിയുണ്ടകളും തോക്കുകളും കാണാതാകുന്നു; കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം; പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഹിന്ദുക്കൾ വേട്ടയാടപ്പെടുന്നു; വിവാദ പ്രസ്ഥാവനയുമായി ബിജെപി നേതാവ് ശോഭ കരന്തലജെ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കൊല്ലം കുളത്തൂപ്പുഴയിൽ പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി നേതാവ് ശോഭ കരന്തലജെ. ട്വിറ്ററിലൂടെയാണ് അവരുടെ പ്രതികരണം. കേരളം തീവ്രവാദ ഫാക്ടറിയായി മാറിയിരിക്കുകയാണോ പൊലീസിന്റെ ആയുധ ശേഖരത്തിൽ നിന്ന് വെടിയുണ്ടകളും തോക്കുകളും കാണാതാകുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഹിന്ദുക്കൾ വേട്ടയാടപ്പെടുന്നു. ഇപ്പോൾ പാക് നിർമ്മിത വെടിയുണ്ടകളും കൊല്ലത്ത് കണ്ടെത്തുന്നു. കേരളം രാഷ്ട്രപതി ഭരണത്തിൻ കീഴിലാകേണ്ട ആവശ്യകതയുണ്ട്'-ട്വീറ്റിൽ പറയുന്നു

നേരത്തെയും കേരളത്തിനെതിരെ ഇവർ വിദ്വേഷ പ്രസ്താവന നടത്തിയിരുന്നു. മലപ്പുറം കുറ്റിപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിന്റെ പേരിൽ കോളനിക്കാർക്ക് വെള്ളം നിഷേധിക്കുന്നുവെന്ന് ശോഭ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് തെളിഞ്ഞിരുന്നു. തുടർന്ന്, ശോഭ കരന്തലജക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കൊറോണ വൈറസ ബാധ സഥിരീകരിച്ച പശചാത്തലത്തിൽ കേരളത്തിൽനിന്ന് കർണാടകയിലെത്തുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിന പുറമെ എന്തിനാണ കർണാടകയിലെത്തിയതെന്നുകൂടി പൊലീസ അന്വേഷിക്കണമെന്നുള്ള പ്രസ്താവനയും വിവാദമായിരുന്നു. കേരളത്തെയും മലയാളികളെയും ലക്ഷ്യമിട്ട വർഗീയ വിദ്വേഷ പ്രചാരണങ്ങൾ ശോഭ കരന്ത്‌ലാജെ തുടരുന്നതിന പിന്നിൽ ബിജെപിയുടെ ആസൂത്രിത നീക്കമാണെന്നുള്ള ആരോപണവും ഉയർന്നിട്ടുണ്ട.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP