Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫേസ്‌ബുക്ക് വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിച്ചുവെന്ന പരാതിക്ക് പിന്നാലെ യുവതി അറസ്റ്റിൽ ! റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചത് പാക്ക് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിലേക്ക് ; കശ്മീർ സ്വദേശിനിയെ കുടുക്കിയത് ഇന്റലിജൻസ് നീക്കം; യുവാക്കൾക്ക് ആയുധങ്ങളും തീവ്രവാദം സംബന്ധിച്ച മാസികകളും ഇവർ പ്രചരിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ

ഫേസ്‌ബുക്ക് വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിച്ചുവെന്ന പരാതിക്ക് പിന്നാലെ യുവതി അറസ്റ്റിൽ ! റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചത് പാക്ക് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിലേക്ക് ; കശ്മീർ സ്വദേശിനിയെ കുടുക്കിയത് ഇന്റലിജൻസ് നീക്കം; യുവാക്കൾക്ക് ആയുധങ്ങളും തീവ്രവാദം സംബന്ധിച്ച മാസികകളും ഇവർ പ്രചരിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: യുവാക്കളെ ഫേസ്‌ബുക്ക് വഴി തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ച് കശ്മീർ സ്വദേശിനി അറസ്റ്റിൽ. വടക്കൻ കശ്മീരിലെ ബന്ദിപോര സ്വദേശിനി ഷാസിയയാണ് അറസ്റ്റിലായത്. പാക്ക് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിലേക്കാണ് ഇവർ യുവാക്കളെ റിക്രൂട്ട് ചെയ്യൻ ശ്രമിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ഷാസിയയുടെ ഫേസ്‌ബുക്ക് അടക്കമുള്ളവ ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ച് വരികയായിരുന്നു.

ഇവർ ഫേസ്‌ബുക്കിലൂടെ തീവ്രവാദം പ്രചരിപ്പിക്കുന്നുവെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് ഇവരെ അറസ്റ്റ് ചെയ്യ്തത്. മാത്രമല്ല അനന്ത്നാഗ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ഇവർ ആയുധങ്ങളും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന മാസികകളും കൈമാറിയതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സംഭവത്തിൽ ഒരു യുവാവിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഷാസിയ ഏറെ നാളായി ഇന്റലിജൻസ് നിരീക്ഷണത്തിലായിരുന്നു. ഗ്രനേഡുകളുമായി മറ്റൊരു യുവതിയെ കശ്മീരിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാസിയയുടെ അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP