Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെക്കൻ കാശ്മീരിൽ നിന്നും ഭീകരർ മൂന്നു പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; സംഭവത്തിന് പിന്നിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെന്ന് നിഗമനം

തെക്കൻ കാശ്മീരിൽ നിന്നും ഭീകരർ മൂന്നു പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; സംഭവത്തിന് പിന്നിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെന്ന് നിഗമനം

ശ്രീനഗർ: തെക്കൻ കശ്മീരിൽ നിന്നും ഭീകരർ മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഷോപ്പിയാനിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സ്പെഷൽ പൊലീസ് ഓഫീസർമാരായ ഫിർദൗസ് അഹമ്മദ് കുച്ചേ, കുൽവന്ത് സിങ്, കോൺസ്റ്റബിൾ നിസാർ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ വങ്ഗാം മേഖലയിൽനിന്ന് കണ്ടെടുത്തു.

കാപ്രെൻ, ഹീപോറ ഗ്രാമങ്ങളിൽനിന്നാണ് ഈ മൂന്നു പൊലീസുകാരെയും നിസാറിന്റെ സഹോദരൻ ഫയാസ് അഹമ്മദ് ഭട്ടിനെയും ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇതിൽ നിസാർ രക്ഷപ്പെട്ടുവെങ്കിലും മൂന്നു പൊലീസുകാരും കൊല്ലപ്പെടുകയായിരുന്നു.

നാലുദിവസത്തിനുള്ളിൽ ജോലി ഉപേക്ഷിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഹിസ്ബുൾ മുജിഹിദ്ദീൻ ഭീകരർ സംസ്ഥാനത്തെ സുരക്ഷാ സേനാ ജീവനക്കാരോടും സർക്കാർ ഉദ്യോഗസ്ഥരോടും കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. രണ്ടുമിനിട്ട് ദൈർഘ്യമുള്ള വീഡിയോയിലൂടെയായിരുന്നു ഭീഷണി. അതിനാൽ തന്നെ പൊലീസുകാരുടെ കൊലപാതകത്തിനു പിന്നിൽ ഇവരായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP