Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുൽവാമയിൽ ബോംബ് ആക്രമണം നടത്താനുള്ള പദ്ധതിയുമായി ഭീകരർ; സ്‌ഫോടകവസ്തുക്കളുമായി കാറിലെത്തി സംഘം; അതിവിദഗ്ധമായി പ്രതിരോധിച്ച് സൈന്യം  

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മുകാഷ്മീരിലെ പുൽവാമയിൽ ബോംബ് ആക്രമണം നടത്താനുള്ള പദ്ധതി സുരക്ഷാസേന പരാജയപ്പെടുത്തി. വ്യാഴാഴ്ച രാവിലെയാണ് സ്ഫോടക വസ്തുവായ ഐഇഡി ഒളിപ്പിച്ച കാർ ചെക്ക്പോസ്റ്റിൽ വച്ച് സൈന്യം കണ്ടെത്തിയത്. എന്നാൽ ഡ്രൈവർ രക്ഷപെട്ടു.

വ്യാജ നമ്പർ പതിപ്പിച്ച വെള്ള ഹുണ്ടായി സാൻട്രോ കാറിലാണ് സ്ഫോടക വസ്തുക്കൾ നിറച്ചിരുന്നത്. ചെക്ക്പോസ്റ്റിൽ വച്ച് വാഹനം നിർത്തുവാൻ സുരക്ഷാഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡ്രൈവർ കാറോടിച്ചു പോകുവാൻ ശ്രമിച്ചു. തുടർന്ന് സുരക്ഷാസേന വെടിയുതിർത്തുവെങ്കിലും ഡ്രൈവർ കാറിൽ നിന്നുമിറങ്ങി ഓടി രക്ഷപെട്ടു.

ആക്രമണ സാധ്യതയുണ്ടാകുമെന്ന് തങ്ങൾക്ക് രഹസ്യ സൂചന ലഭിച്ചിരുന്നതായി ഐജി വിജയകുമാർ പറഞ്ഞു. ഐഇഡി നിറച്ച വാഹനത്തിനായി തങ്ങൾ ഇന്നലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബോംബ് സ്‌ക്വാഡ് സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കി.

പുൽവാമയിൽ കഴിഞ്ഞ വർഷമുണ്ടായ ബോംബ് ആക്രമണവുമായി ഈ സംഭവത്തിന് സമാനതകളുണ്ട്. നാൽപ്പതോളം സിആർപിഎഫ് ജവാന്മാർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP