Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുൽവാമ മാതൃകയിൽ ജമ്മു കാശ്മീരിൽ വീണ്ടും ആക്രമണത്തിന് പദ്ധതിയെന്ന് സൂചന; പിന്നിൽ ജെയ്‌ഷെ മുഹമ്മദാണെന്നും ഇന്റലിജൻസ് റിപ്പോർട്ട്; തൻസിം എന്ന തീവ്രവാദസംഘടനയിൽ നിന്നും ലഭിച്ചതാണ് വിവരമെന്നും രഹസ്യാന്വേഷണ വിഭാഗം

പുൽവാമ മാതൃകയിൽ ജമ്മു കാശ്മീരിൽ വീണ്ടും ആക്രമണത്തിന് പദ്ധതിയെന്ന് സൂചന; പിന്നിൽ ജെയ്‌ഷെ മുഹമ്മദാണെന്നും ഇന്റലിജൻസ് റിപ്പോർട്ട്; തൻസിം എന്ന തീവ്രവാദസംഘടനയിൽ നിന്നും ലഭിച്ചതാണ് വിവരമെന്നും രഹസ്യാന്വേഷണ വിഭാഗം

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സമാനമായ മാതൃകയിൽ ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയെന്ന് ഇന്റലിജെൻസ് റിപ്പോർട്ട്. തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് അക്രമണത്തിന് പദ്ധതിയൊരുക്കുന്നതെന്നും വരുന്ന രണ്ട് ദിവസത്തിനകം നടപ്പാക്കിയേക്കുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. തൻസീം എന്ന തീവ്രവവാദസംഘടനയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജെൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പച്ച നിറത്തിലുള്ള സ്‌കോർപ്പിയോ കാറിൽ ജമ്മുവിലെ ചൗകിബാൽ, തങ്ദാർ എന്നിവിടങ്ങളിൽ ഐ ഇ ഡി ആക്രമണം നടത്താൻ തൻസീം ഗ്രൂപ്പിൽ പെട്ടവർ പദ്ധതിയിടുന്നതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. പുൽവാമയിൽ ഭീകരാക്രമണം നടന്ന് ഒരാഴ്ച കഴിയുന്ന സാഹചര്യത്തിലാണ് വീണ്ടും ആക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി മുന്നറിയിപ്പ് വന്നിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP