Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവിവാഹിതകൾ മൊബൈൽ ഉപയോഗിക്കേണ്ട; സമുദായത്തിന് പുറത്ത് നിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കൾക്ക് പിഴയും; അടയ്ക്കേണ്ടത് ഒന്നര മുതൽ രണ്ടു ലക്ഷം രൂപ വരെ; പ്രധാനമന്ത്രിയുടെ നാട്ടിലെ ഠാക്കുർ സമുദായത്തിലെ വിചിത്ര നിയമങ്ങൾ ഇങ്ങനെ; നീക്കത്തിൽ തെറ്റൊന്നുമില്ലെന്ന് കോൺഗ്രസ് എംഎൽഎ; അവകാശ ലംഘനങ്ങളിൽ വിവാദം പുകയുന്നു

അവിവാഹിതകൾ മൊബൈൽ ഉപയോഗിക്കേണ്ട; സമുദായത്തിന് പുറത്ത് നിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കൾക്ക് പിഴയും; അടയ്ക്കേണ്ടത് ഒന്നര മുതൽ രണ്ടു ലക്ഷം രൂപ വരെ; പ്രധാനമന്ത്രിയുടെ നാട്ടിലെ ഠാക്കുർ സമുദായത്തിലെ വിചിത്ര നിയമങ്ങൾ ഇങ്ങനെ; നീക്കത്തിൽ തെറ്റൊന്നുമില്ലെന്ന് കോൺഗ്രസ് എംഎൽഎ; അവകാശ ലംഘനങ്ങളിൽ വിവാദം പുകയുന്നു

മറുനാടൻ ഡെസ്‌ക്‌

ഗുജറാത്ത്:ഗുജറാത്തിലെ ബനാസ്‌കാണ്ഡാ ജില്ലയിലെ ഠാക്കോർ സമുദായത്തിൽ അവിവാഹിതരായ യുവതികൾക്ക് മൊബൈൽ ഫോൺ കൈവശംവെക്കുന്നതിൽ സമുദായ നേതാക്കൾ വിലക്കേർപ്പെടുത്തി.കൂടാതെ സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കളിൽ നിന്ന് പിഴ ഈടാക്കുന്നതായിരിക്കുമെന്നും സമുദായത്തിലെ മുതിർന്ന അംഗങ്ങൾ ചേർന്ന് എടുത്ത തീരുമാനത്തിൽ അറിയിച്ചു.

ജൂലൈ 14 ന് ജില്ലയിലെ 12 ഗ്രാമങ്ങളിൽനിന്നുള്ള 14 മുഖ്യന്മാർ ദന്തിവാഡാ താലൂക്കിൽ ചേർന്ന യോഗത്തിലാണ് സമുദായ നേതാക്കൾ ഈ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.അവിവാഹിതകളായ സ്ത്രീകൾക്ക് മൊബൈൽ ഫോൺ നൽകരുതെന്നും ഇവരുടെ പക്കൽനിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തിയാൽ മാതാപിതാക്കളായിരിക്കും ഉത്തരവാദികൾ എന്നും സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കൾക്ക് ഒന്നരലക്ഷം മുതൽ രണ്ടുലക്ഷം വരെ പിഴ ഈടാക്കന്നതായിരിക്കുമെന്നും സമുദായ നേതാക്കൾ ഉത്തരവിൽ പറയുന്നു

വിവാഹത്തിന് മുന്നെ പെൺകുട്ടികളെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്നും തടയണമെന്നും പഠന ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾക്ക് ടാബ്ലെറ്റുകളും ലാപ്ടോപ്പുകളും നൽക്കുന്നതാണെന്നും ദന്തിവാഡയിലെ കമ്മ്യൂണിറ്റി നേതാവ് സുരേഷ് താക്കൂർ അറിയിച്ചു.

അതേസമയം പെൺകുട്ടികളെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കാനുള്ള നീക്കത്തിൽ ഈ നീക്കത്തിനോട് താൻ യോജിക്കുന്നതായും പെൺകുട്ടികൾ സാങ്കേതികവിദ്യയിൽനിന്ന് ദൂരംപാലിക്കണമെന്നും കൂടുതൽ സമയം പഠനത്തിനു വേണ്ടി ചിലവഴിക്കണമെന്നും കോൺഗ്രസ് എംഎൽഎ ഗാനിബെൻ ഠാക്കോർ പറഞ്ഞു'ചില തീരുമാനങ്ങൾ സ്വാഗതാർഹമാണ്. വിവാഹം, ഡിജെ മുതലായവയ്ക്കുള്ള അനാവശ്യ ചെലവുകൾ കുറയ്ക്കുന്നതിനുള്ള തീരുമാനം നല്ലതാണ്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ സംബന്ധിച്ചിടത്തോളം ഇത് ലിംഗ നിഷ്പക്ഷത ആയിരിക്കണം'-എം എൽ എ അൽപേഷ് താക്കൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP