Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോദി രാജ്യത്തിന്റെ പ്രധാനമന്ത്രി; അദ്ദേഹത്തെ നാട്ടിൽ വിമർശിക്കുന്നത് പോലെയല്ല അന്താരാഷ്ട്ര കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത്; 'ഹൗഡി മോദി' സംഗമത്തെ വിമർശിച്ച കോൺഗ്രസിനെ തിരുത്തി ശശി തരൂർ വീണ്ടും; കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിക്കാൻ പാക്കിസ്ഥാന് എന്ത് യോഗ്യതയെന്നും എംപി

മോദി രാജ്യത്തിന്റെ പ്രധാനമന്ത്രി; അദ്ദേഹത്തെ നാട്ടിൽ വിമർശിക്കുന്നത് പോലെയല്ല അന്താരാഷ്ട്ര കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത്; 'ഹൗഡി മോദി' സംഗമത്തെ വിമർശിച്ച കോൺഗ്രസിനെ തിരുത്തി ശശി തരൂർ വീണ്ടും; കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിക്കാൻ പാക്കിസ്ഥാന് എന്ത് യോഗ്യതയെന്നും എംപി

മറുനാടൻ ഡെസ്‌ക്‌

പൂന: കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിക്കാൻ പാക്കിസ്ഥാന് എന്ത് യോഗ്യതയെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. പാക് അധീന കശ്മീരിലെ സ്വന്തം റെക്കോഡ് കണക്കിലെടുത്താൽ പാക്കിസ്ഥാന് ഇന്ത്യയെ ഉപദേശിക്കാൻ തെല്ലും യോഗ്യതയില്ല. പൂന സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു തരൂർ.

വിദേശനയങ്ങളുടെ കാര്യത്തിൽ പാർട്ടികൾ തമ്മിൽ ഭേദമില്ല. ആഭ്യന്തരതലത്തിൽ പലവിധ വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ രാ താൽപ്പര്യത്തെക്കുറിച്ച് പറയുമ്പോൾ അത് ബിജെപിയുടെ വിദേശനയമോ കോൺഗ്രസിന്റെ വിദേശനയമോ അല്ല. അത് ഇന്ത്യയുടെ വിദേശനയമാണ്.ആഭ്യന്തരകാര്യങ്ങളിൽ സർക്കാരിനെ വിമർശിക്കുന്നത് തുടരും. എന്നാൽ അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യക്കൊപ്പമാണ് തന്റെ നിലപാട്. മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹം രാജ്യത്ത് ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ്. വിദേശത്ത് പോകുമ്പോൾ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റെ പതാകയാണ് വഹിക്കുന്നത്. എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹം നന്നായി ആദരിക്കപ്പെടണമെന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങണമെന്നും മോഹിക്കുന്നു, തരൂർ പറഞ്ഞു.

മോദിയുടെ ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടി വെറും ധൂർത്താണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. എന്നാൽ, തനിക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളതെന്ന് തരൂർ ആവർത്തിച്ചിരിക്കുകയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP