Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുപിയിലെ ഒരു നഗരത്തിന്റെ പാതിയും പാക്കിസ്ഥാന് കൊടുക്കേണ്ടി വരുമോ? ആദ്യ പാക്ക് പ്രധാനമന്ത്രിയുടെ അന്തരാവകാശികൾ മുസാഫർനഗർ ആവശ്യപ്പെട്ട് നിയമനടപടിക്ക്

യുപിയിലെ ഒരു നഗരത്തിന്റെ പാതിയും പാക്കിസ്ഥാന് കൊടുക്കേണ്ടി വരുമോ? ആദ്യ പാക്ക് പ്രധാനമന്ത്രിയുടെ അന്തരാവകാശികൾ മുസാഫർനഗർ ആവശ്യപ്പെട്ട് നിയമനടപടിക്ക്

മ്മുകാശ്മീർ തങ്ങളുടെ ഭാഗമാണെന്ന് പാക്കിസ്ഥാൻ നിലവിൽ വന്നത് മുതൽ ആവശ്യപ്പെടുന്ന കാര്യമാണ്. അതിനെത്തുടർന്ന് കാശ്മീരിന്റെ ഒരു ഭാഗം അവർ കയ്യേറിയിട്ടുമുണ്ട്. ഇനിയിപ്പോൾ യുപിയിലെ മുസാഫർ നഗറിന്റെ പാതിയും പാക്കിസ്ഥാന് വിട്ടു കൊടുക്കേണ്ടി വരുന്ന ഗതികേടുണ്ടാവുമോയെന്നാണ് പലരും ഭയക്കുന്നത്. പാക്കിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രിയായ ലിയാഖത്ത് അലിഖാന്റെ പിന്തുടർച്ചാവകാശികൾ ഈ ആവശ്യം ഉന്നയിച്ച് നിയമനടപടികൾക്ക് പോയതിന്റെ പശ്ചാത്തലത്തിലാണീ ആശങ്കയുയരുന്നത്. ഇതിൽ അവർ വിജയിക്കുകയാണെങ്കിൽ ഇവിടുത്തെ റെയിൽവേ സ്റ്റേഷൻ, ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ വസതി, സെൻട്രൽ സ്‌കൂൾ,തുടങ്ങിയവയടക്കമുള്ള നഗരത്തിന്റെ പാതി ഇവർക്ക് കൈമാറേണ്ടി വരുമെന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്.

മുസാഫർ നഗറിലെ 674 കോടി രൂപ വിലവരുന്ന വസ്തുവകകളുടെ പേരിലാണ് തർക്കമുയർന്ന് വന്നിരിക്കുന്നത്. ഇത് തങ്ങൾക്കവകാശപ്പെട്ട സ്വത്താണെന്നാണ് ലിയാഖത്ത് അലിഖാന്റെ പിന്തുടർച്ചാവകാശികൾ വാദിക്കുന്നത്.ഈ വാദത്തെ പ്രതിരോധിക്കാനായി ജില്ലാ ഭരണകൂടം എല്ലാ രേഖകളും അരിച്ചു പെറുക്കുകയും ചെയ്തിരുന്നു. തങ്ങൾ ലിയാഖത്തിന്റെ അനന്തരാവകാശികളാണെന്നും അതിനാൽ പ്രസ്തുത വസ്തുവകകളിൽ തങ്ങൾക്ക് അവകാശമുണ്ടെന്നും സമർത്ഥിച്ച് 2003ൽ തദ്ദേശവാസികളായ നാല് പേർ നിയമനടപടിക്ക് പോകാനൊരുങ്ങിയിരുന്നു. അതിന്റെ ഭാഗമായി അവർ യുപി റവന്യൂ കമ്മീഷനെ സമീപിക്കുകയും 106പ്ലോട്ടുകൾ തങ്ങളുടേതാണെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്തിരുന്നു. മുസാഫർ നഗറിന്റെ പകുതിയും പ്രസ്തുത വസ്തുവകകളിൽ ഉൾപ്പെട്ടിരുന്നു.

1926നും 1940നും ഇടയിൽ ലിയാഖത്ത് ഇലിഖാൻ മുസാഫർ നഗറിലെ പ്രൊവിൻഷ്യൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായി പ്രവർത്തിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. അദ്ദേഹം പാക്കിസ്ഥാനിലേക്ക് കുടിയേറിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ വസ്തുവകകൾ കസിനായ ഉമർ ഡറാസ് അലിയായിരുന്നു കൈവശം വച്ചിരുന്നത്. തുടർന്ന് ഇവ സ്വാഭാവികമായും ഡറാസിന്റെ മകനായ അജാസ് അലിയുടെ കൈവശം വന്ന് ചേരുകയുമായിരുന്നു. തങ്ങൾ അജാസിന്റെ പിന്തുടർച്ചാവകാശികളാണെന്ന വാദം ഉന്നയിച്ചാണ് ഇപ്പോൾ നാല് പേർ മുന്നോട്ട് വന്നിരിക്കുന്നത്. ജംഷാദ് അലി, കുർഷിദ് അലി, മുംതാസ് ബീഗം, ഇംതിയാസ് ബിഗം എന്നിവരാണ് ഇപ്പോൾ അവകാശവാദവുമായി രംഗത്തെത്തിയതെന്നാണ് അവിടുത്തെ തഹസിൽദാരായ രജനീകാന്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരിക്കുന്നത്.ഇവർ അതിന് ഉപോൽബലകമായ രേഖകളും 2003 ഫെബ്രുവരി 26ന് ഹാജരാക്കിയിരുന്നു. രണ്ടു വർഷത്തിന് ശേഷം ഈ രേഖകൾ അവർ ലക്‌നോവിലെ റവന്യൂ ബോർഡിന് അയക്കുകയും വസ്തുവകകൾ കൈവശം വയ്ക്കാൻ അനുവദിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.  തുടർന്ന് ബോർഡ്, ജില്ലാ ഭരണകൂടത്തോട് ഈ പ്രോപ്പർട്ടികളുടെയും അവയിൽ നിർമ്മിച്ച് കെട്ടിടങ്ങളുടെയും ഇന്നത്തെ അവസ്ഥയെക്കുറിച്ചാരാഞ്ഞിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടം ഈ രേഖകൾ പരിശോധിക്കുകയും ഈ ഭൂമിയിൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ ബംഗ്ലാവ്, റെയിൽവേസ്‌റ്റേഷൻ, കമ്പനി ഗാർഡൻ, സെൻട്രൽ സ്‌കൂൾ, തുടങ്ങിയവ നിലകൊള്ളുന്നുവെന്നും കണ്ടെത്തിയിരുന്നു.ഈ കേസ് ശുദ്ധ തട്ടിപ്പാണെന്നാണെന്നും ഈ ബിൽഡിംഗുകൾ സർക്കാർ ഭൂമിയിലാണ് നിലകൊള്ളുന്നതെന്ന് നിരവധി റവന്യൂ രേഖകൾ പരിശോധിച്ചതിലൂടെ മനസിലാക്കാൻ സാധിച്ചുവെന്നുമാണ് മുസാഫർ നഗർ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായ നിഖിൽ ചന്ദ്ര ശുക്ല ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരിക്കുന്നത്.

എന്നാൽ അവരുടെ അവകാശ വാദം ശരിയാണെങ്കിൽ ഈ സ്വത്തിന്റെ ശരിയായ ആധാരം എവിടെയാണുള്ളത്...? അവർക്ക് അജാസ് അലി സ്വത്ത് കൈമാറിയിട്ടുണ്ടെങ്കിൽ അതിന്റെ കൈമാറ്റ രേകൾ എവിടെ...? ഇതിന്റെ കൈമാറ്റത്തിനെ തുടർന്നുള്ള ഭീമമായ സ്റ്റാമ്പ് ഡ്യൂട്ടി ഇതുവരെ അടയ്ക്കാത്തതെന്താണ്..? തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ചോദിക്കുന്നു.ഇവരുടെ അവകാശവാദം ശുദ്ധ തട്ടിപ്പാണെന്നും മജിസ്‌ട്രേറ്റ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP