Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു പെൺകുഞ്ഞ് ജനിക്കുമ്പോൾ 111 ഫലവൃക്ഷങ്ങൾ നടും; മരങ്ങളും പെൺകുട്ടികളും ഒരുമിച്ച് വളരുമ്പോൾ ഗ്രാമം സമ്പന്നമാകും; രാജസ്ഥാൻ ഗ്രാമത്തിന്റെ ഇക്കോഫെമിനിസം ലോകത്തിന് മാതൃകയാവുന്നു

ഒരു പെൺകുഞ്ഞ് ജനിക്കുമ്പോൾ 111 ഫലവൃക്ഷങ്ങൾ നടും; മരങ്ങളും പെൺകുട്ടികളും ഒരുമിച്ച് വളരുമ്പോൾ ഗ്രാമം സമ്പന്നമാകും; രാജസ്ഥാൻ ഗ്രാമത്തിന്റെ ഇക്കോഫെമിനിസം ലോകത്തിന് മാതൃകയാവുന്നു

യറ്റിൽ വളരുന്നത് പെൺകുഞ്ഞാണ് എന്നറിയുകയാണെങ്കിൽ ഗർഭച്ഛിദ്രം നടത്തുകയും പിറന്നുവീണയുടൻ വിഷക്കായ നൽകി പെൺകുഞ്ഞിനെ കൊല്ലുകയുമൊക്കെ ചെയ്യുന്ന ദുരാചാരങ്ങൾ അപൂർവമായെങ്കിലും ഇപ്പോഴും നിലനിൽക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. എന്നാൽ, പെൺകുഞ്ഞ് ജനിക്കുന്നതിനായി കാത്തിരിക്കുന്ന ഒരു ഗ്രാമം ഇവിടെയുണ്ട്. സ്ത്രീ പ്രകൃതിയാണെന്ന ഭാരതീയ വിശ്വാസത്തെ മുറുകെപിടിക്കുന്ന ഈ ഗ്രാമം പെൺകുട്ടികൾക്കൊപ്പം സമ്പന്നമാകുന്നു. ലോകത്തിന് മാതൃകയാകുന്നു.

രാജസ്ഥാനിലെ പിപ്ലാൻട്രിയെന്ന ഗ്രാമമാണ് പെൺകുഞ്ഞുങ്ങളുടെ ജനനം പ്രകൃതിക്കൊപ്പം ആഘോഷിക്കുന്നത്. ഓരോ പെൺകുട്ടിയും ജനിക്കുമ്പോൾ 111 മരങ്ങൾ നട്ടുകൊണ്ടാണ് ഗ്രാമം അവളെ എതിരേൽക്കുക. പെൺകുട്ടിക്കും കുടുംബത്തിനും ആഹാരം നൽകാൻ ഈ ഫലവൃക്ഷങ്ങൾക്കാകുമെന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്നു.

പെൺകുട്ടികളും ഫലവൃക്ഷങ്ങളും പിപ്ലാൻട്രിയിൽ ഒരുമിച്ചാണ് വളരുന്നത്. ഈ രീതിയനുസരിച്ച് ഇതിനകം ലക്ഷക്കണക്കിന് ഫലവൃക്ഷങ്ങൾ ഗ്രാമത്തിൽ നട്ടുകഴിഞ്ഞു. ഇക്കോ ഫെമിനിസത്തിന്റെ പുതിയ രീതി മാത്രമല്ല ഗ്രാമം പിന്തുടരുന്നത്. പെൺകുഞ്ഞ് പിറന്നാൽ, അവൾക്ക് അത്യാവശ്യം വിദ്യാഭ്യാസം നൽകുമെന്നും 18 വയസ്സാകാതെ വിവാഹം കഴിപ്പിക്കില്ലെന്നും മാതാപിതാക്കൾ പ്രതിജ്ഞ ചെയ്യുകയും വേണം. പെൺകുഞ്ഞിന്റെ പേരിൽ ഗ്രാമം 21,000 രൂപ പിരിവിട്ടെടുക്കും. മാതാപിതാക്കളിൽനിന്ന് 10,000 രൂപയും ചേർത്ത് 31,000 രൂപ പെൺകുട്ടിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുകുയും ചെയ്യും.

2006-ൽ ഗ്രാമത്തലവനായിരുന്ന സുനദർ പലാവലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. തന്റെ ഏക മകൾ കിരൺ രോഗത്തെത്തുടർന്ന് മരണത്തിന് കീഴടങ്ങിയപ്പോഴാണ് ഇത്തരമൊരു ആശയം അദ്ദേഹത്തിന്റെ മനസ്സിലേക്ക് കടന്നവന്നത്. പെൺകുഞ്ഞുങ്ങളുടെ ജീവിതം സംരക്ഷിക്കാൻ പ്രകൃതിയുമായി ചേർന്ന് എന്തെങ്കിലും ചെയ്യണമെന്ന് പലാവൽ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP