Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെട്ടിടത്തിനു മുകളിൽ നിന്നു നായയെ വലിച്ചെറിഞ്ഞ കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു; വീഴ്ചയിൽ കാലുകൾ ഒടിഞ്ഞ നായയെ പരിചരിച്ചു മൃഗസംരക്ഷണ പ്രവർത്തകർ

കെട്ടിടത്തിനു മുകളിൽ നിന്നു നായയെ വലിച്ചെറിഞ്ഞ കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു; വീഴ്ചയിൽ കാലുകൾ ഒടിഞ്ഞ നായയെ പരിചരിച്ചു മൃഗസംരക്ഷണ പ്രവർത്തകർ

ചെന്നൈ: മിണ്ടാപ്രാണിയായ നായയോടു ക്രൂരത കാട്ടിയ രണ്ടു മെഡിക്കൽ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. നായയെ ബഹുനിലകെട്ടിടത്തിനു മുകളിൽ നിന്നും താഴേക്കെറിഞ്ഞ് മിണ്ടാപ്രാണിയോട് ക്രൂരതകാണിച്ച മെഡിക്കൽ വിദ്യാർത്ഥിയും സുഹൃത്തുമാണ് അറസ്റ്റിലായത്.

അമ്പത്തൂർ സ്വദേശികളായ ഗൗതം സുദർശനനും സുഹൃത്തായ ആശിഷ് പാലമാണ് അറസ്റ്റിലായത്. ചെന്നൈയിലെ മാധ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് ഇവരുവരും.

നായയെ താഴേയ്ക്ക് എറിഞ്ഞത് ഗൗതം സുദർശനനാണ്. സംഭവം ക്യാമറയിൽ ചിത്രീകരിച്ചത് സുഹൃത്തായ ആശിഷ് പാലുമായിരുന്നു. കെട്ടിടത്തിനു മുകളിൽ നിന്ന് നായയെ താഴേയ്ക്ക് എറിയുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് ഇവർക്കായുള്ള അന്വേഷണം തുടങ്ങിയത്.

കഴുത്തിന് തൂക്കി പിടിച്ച് താഴേയ്ക്ക് എറിയുന്നതും താഴെ വീഴുന്ന നായ ദയനീയമായി കരയുന്നതും ദൃശ്യങ്ങളിൽ കാണാം. ഇവ ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിച്ചതോടെ ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ എന്ന സന്നദ്ധ സംഘടന ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്കും സൈബർ സെല്ലിനും പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മെഡിക്കൽ വിദ്യാർത്ഥിയും സുഹൃത്തുമാണ് കൃത്യം ചെയ്തതെന്ന് വ്യക്തമായി.

മൂന്നുനില കെട്ടിടത്തിനു മുകളിൽ നിന്ന് താഴേയ്ക്ക് എറിയപ്പെട്ട നായയിപ്പോൾ ചികിത്സയിലാണ്. കാലുകൾ ഒടിഞ്ഞ നായയ്ക്കു നടക്കാൻ ബുദ്ധിമുട്ടുണ്ട്. ചികിൽസിച്ച് ഭേദമാക്കാനുള്ള ശ്രമം നടക്കുകയാണ്. നടക്കാനാകില്ലെങ്കിലും നായയെ ജീവനോടെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് മൃഗസ്‌നേഹികൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP