Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുഭാഷ് ചന്ദ്രബോസ് ശേഖരിച്ച പണവും സ്വർണ്ണവും മോഷണം പോയിട്ടും നെഹ്‌റു അനങ്ങിയില്ല; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അഴിമതിയുടെ കഥ

സുഭാഷ് ചന്ദ്രബോസ് ശേഖരിച്ച പണവും സ്വർണ്ണവും മോഷണം പോയിട്ടും നെഹ്‌റു അനങ്ങിയില്ല; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അഴിമതിയുടെ കഥ

ന്യൂഡൽഹി: സ്വാതന്ത്ര്യ സമരത്തിനായി സുഭാഷ് ചന്ദ്രബോസ് സമാഹരിച്ച പണവും സ്വർണാഭരണങ്ങളും മോഷണം പോയതായി റിപ്പോർട്ട്. നേതാജിയെക്കുറിച്ചുള്ള ഔദ്യോഗിക രഹസ്യ രേഖകളിലാണ് ഈ വിവരമുള്ളത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അഴിമതിയാകും ഇതെന്നാണ് വിലയിരുത്തൽ.

അതേസമയം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന് ഈ വിവരം അറിയാമായിരുന്നു. എന്നാൽ അദ്ദേഹം സംഭവത്തിൽ അന്വേഷണം നടത്താൻ തയ്യാറായില്ലെന്നും രേഖകൾ സൂചിപ്പിക്കുന്നു. അത് മാത്രമല്ല. സ്വത്ത് വീണ്ടെടുക്കാനും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒന്നും ഉണ്ടായില്ല. നേതാജിയുടെ തിരോധാനത്തിനു പിന്നാലെ സ്വാതന്ത്ര്യ സമരത്തിനായി അദ്ദേഹം സമാഹരിച്ചകോടിക്കണക്കിന് രൂപ വിലവരുന്ന സ്വർണവും മറ്റും അപഹരിക്കപ്പെട്ടതായാണ് റിപ്പോർട്ട്.

വിവിധ സർ!ക്കാർ ഏജൻസികൾ മുന്നറിയിപ്പു നൽകിയിട്ടും അന്വേഷണത്തിന് ഉത്തരവിടാൻ നെഹ്്‌റു തയാറായില്ലെന്നും രേഖകൾ സൂചിപ്പിക്കുന്നു. സായുധ പോരാട്ടത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കാൻ ലക്ഷ്യമിട്ടാണ് സുഭാഷ് ചന്ദ്രബോസ് സ്വർണവും പണവും സമാഹരിച്ചത്. അന്നത്തെ രണ്ട് കോടി രൂപയുടെ പണമാണ് സുഭാഷ് ച്ന്ദ്രബോസ് പല വിധിത്തിൽ സ്വരൂപിച്ചത്. 80 കിലോ സ്വർണം മാത്രമുണ്ടായിരുന്നു. വിയറ്റ്‌നാമിൽ വച്ചാണ് ഇത് അഹരിക്കപ്പെട്ടത്. ഇന്ത്യാക്കാരനായ സ്വാതന്ത്ര്യസമര സേനാനിയാണ് തട്ടിയെടുത്തത്. 1947 മുതൽ 53 വരെ പല ഘട്ടങ്ങളിൽ ഇക്കാര്യം പല തലത്തിൽ നിന്ന് പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിനെ അറിയിച്ചു. എന്നാൽ അദ്ദേഹം ഒന്നും ചെയ്തില്ല.

മാത്രവുമല്ല ഈ രേഖകൾ പുറത്ത് പോരാതിരിക്കാനും ശ്രദ്ധിച്ചു. പൊതു ജനത്തിന് താൽപ്പര്യമില്ലാത്ത്എന്ന കാറ്റഗറിയിൽപ്പെടുത്തി രഹസ്യവിവരമാക്കി ഇവയെ മാറ്റി. അതിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടാനായി സുഭാഷ് ചന്ദ്രബോസ് സ്വരൂപിച്ചി കോടിക്കണക്കിന് രൂപ അർഹതപ്പെടാത്തവരുടെ കൈയിൽ സുരക്ഷിതവുമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP