Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ വ്യാപനത്തിന്റെ പേരിൽ മത ന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തുന്ന നടപടി ശരിയല്ല; മതന്യൂനപക്ഷൾ പടർത്തുന്നതല്ല കൊറോണ വൈറസ് എന്ന് സർക്കാരുകൾ കൃത്യമായി പ്രസ്താവന നടത്തണം; കുപ്രചരണങ്ങളിൽ പ്രതികരിച്ച് അമേരിക്ക

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: കൊറോണ വ്യാപനത്തിന്റെ പേരിൽ മത ന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തുന്ന നടപടിയെ വിമർശിച്ച് അമേരിക്ക. കൊറോണ വൈറസ് വ്യാപനത്തിന് മതന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തുന്നത് തെറ്റായ പ്രവണതയാണെന്ന് ഇന്റർനാഷണൽ റിലിജിയസ് ഫ്രീഡം യുഎസ് അംബാസഡർ സാം ബ്രൗൺ ബാക്. രോഗ വ്യാപനത്തിന് മതന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തന്ന പ്രവണത യുഎസ് ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മതന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തുന്നത് നിർഭാഗ്യവശാൽ വിവിധ സ്ഥലങ്ങളിൽ സംഭവിക്കുന്നു. സർക്കാരുകൾ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റാണ്. മതന്യൂനപക്ഷൾ പടർത്തുന്നതല്ല കൊറോണ വൈറസ് എന്ന് സർക്കാരുകൾ കൃത്യമായി പ്രസ്താവന നടത്തണം. ഈ വൈറസ് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് നമുക്കറിയാം. ലോകം മുഴുവൻ വിധേയമാകുന്ന മഹാമാരിയാണിത്. ഇത് മതന്യൂനപക്ഷങ്ങളിൽ നിന്നും ഉണ്ടായതല്ല. നിർഭാഗ്യവശാൽ, ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ മതന്യൂനപക്ഷങ്ങളെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുകയാണ്.

പല രാജ്യങ്ങളിലും മതന്യൂനപക്ഷങ്ങളെ പൊതുജനാരോഗ്യ സേവനങ്ങളിൽനിന്നും ഒഴിവാക്കുന്ന സാഹചര്യം കാണുന്നുണ്ട്. മതപരമായ ബന്ധങ്ങൾ പരിഗണിക്കാതെ എല്ലാ സമുദായങ്ങൾക്കും പകർച്ചവ്യാധിയുടെ ഈ സമയത്ത് ആരോഗ്യപരിരക്ഷ നൽകാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

'കൊറോണയെന്ന ഇരുട്ടിനെ ചെറുക്കാൻ വീട്ടിലെ വൈദ്യുത വെളിച്ചം അണച്ചു ദീപം കത്തിക്കുക എന്നൊക്കെ പറയുന്നത് ശുദ്ധ വിഡ്ഢിത്തം ആണ്; ഇത് ദീപാവലി പോലെയുള്ള ആചാരമോ ഭൗമദിനം പോലെയുള്ള ആചരണമോ വേണ്ട സാഹചര്യം അല്ല; ഫ്‌ളാഷ് ലൈറ്റ് തെളിയിച്ചും പന്തം കൊളുത്തിയും അല്ല വൈറസിനെ ചെറുക്കേണ്ടത്'; മോദിയുടെ ഞായറാഴ്ചയിലെ ദീപം കൊളുത്തിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്; രൂക്ഷ വിമർശനവുമായി സംഘപരിവാർ അണികളും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP