Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉള്ളാൾ ദർഗയുടെ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം മുഖ്യമന്ത്രി റദ്ദാക്കിയതായി പ്രസിഡന്റ്; 2020 ൽ നടക്കുന്ന ഉറൂസ് നിലവിലെ കമ്മിറ്റി തന്നെ നടത്തും: സുതാര്യമായ പ്രവർത്തനത്തെ തടയാൻ ചിലർ ശ്രമിക്കുന്നു; ദുഷ്പ്രചാരണങ്ങളിൽ കേരളത്തിലുൾപ്പെടെയുള്ള വിശ്വാസികൾ ഭയപ്പെടേണ്ടെന്നും ഉള്ളാൾ ദർ​ഗ കമ്മിറ്റി

ഉള്ളാൾ ദർഗയുടെ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം മുഖ്യമന്ത്രി റദ്ദാക്കിയതായി പ്രസിഡന്റ്; 2020 ൽ നടക്കുന്ന ഉറൂസ് നിലവിലെ കമ്മിറ്റി തന്നെ നടത്തും: സുതാര്യമായ പ്രവർത്തനത്തെ തടയാൻ ചിലർ ശ്രമിക്കുന്നു; ദുഷ്പ്രചാരണങ്ങളിൽ കേരളത്തിലുൾപ്പെടെയുള്ള വിശ്വാസികൾ ഭയപ്പെടേണ്ടെന്നും ഉള്ളാൾ ദർ​ഗ കമ്മിറ്റി

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: ഉള്ളാൾ ദർഗയുടെ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം മുഖ്യമന്ത്രി റദ്ദാക്കിയതായി പ്രസിഡന്റ് അബ്ദുൾ റഷീദ് ഹാജി. 2020 ൽ നടക്കുന്ന ഉറൂസ് നിലവിലെ കമ്മിറ്റി തന്നെ നടത്തുമെന്നും അ​​ദ്ദേഹം വ്യക്തമാക്കി. ദർ​ഗ സെസ് അടയ്ക്കേണ്ടന്ന് സർക്കാർ വർഷങ്ങൾക്ക് മുമ്പേ ഉത്തരവിറക്കിയതാണ്. എന്നാൽ എതിർപ്പുമായി എത്തിയ ചിലർ 1.70 ലക്ഷം രൂപ സെസ് അടയ്ക്കണമെന്നാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദർ​ഗയുടെ സുതാര്യമായ പ്രവർത്തനത്തെ ചിലർ തടയാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അഞ്ചുവർഷമാണ് ദർ​ഗാ കമ്മിറ്റിയുടെ കാലാവധി. അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന ഉള്ളാൾ ഉറൂസ് കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ പുതിയ കമ്മിറ്റിവരും. എന്നാൽ, ചിലർ കർണാടക വഖഫ് ബോർഡിന്റെ കത്തുമായി വന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം കൊണ്ടുവരാൻ ശ്രമിച്ചു. ഇബ്രാഹിം ഗൂണടുക്കയെന്നയാളെ അഡ്‌മിനിസ്‌ട്രേറ്ററായി നിയമിക്കുകയുംചെയ്തു. എന്നാൽ, വിശ്വാസികൾ അതിനുസമ്മതിച്ചില്ല.

ഗോബാക്ക് വിളിയോടെ അയാളെ തിരിച്ചയച്ചു. ഈ നടപടിക്കെതിരേ മംഗലാപുരം ഖാസി ത്വാക്ക അഹമ്മദ് മുസ്‌ലിയാരും ദർഗ പ്രതിനിധികളും മുഖ്യമന്ത്രി യെദ്യൂരപ്പയെ കണ്ടു. കാര്യങ്ങൾ മനസ്സിലാക്കിയ മുഖ്യമന്ത്രി അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം നിർത്തലാക്കുകയും നിലവിലെ കമ്മിറ്റിക്കുതന്നെ ദർഗയുടെ ഭരണാധികാരം നൽകുകയും ചെയ്തതായി അബ്ദുൾ റഷീദ് ഹാജി പറഞ്ഞു. 2020 നവംബറിൽ ഉറൂസ് ഭംഗിയായി നടക്കും. അതിനുള്ള എല്ലാ പ്രവർത്തവും കമ്മിറ്റി ചെയ്യും. ചിലരുടെ ദുഷ്പ്രചാരണങ്ങളിൽ കേരളത്തിലുൾപ്പെടെയുള്ള വിശ്വാസികൾ ഭയപ്പെടേണ്ടെന്നും ഒരാശങ്കയും വേണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.

 കാസർഗോഡിനും മംഗലാപുരത്തിനുമിടക്ക് കർണാടക അതിർത്തിയിലാണ് ഉള്ളാൾ ദർ​ഗ സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രസിദ്ധമായ ഇവിടം നിരവധി വിശ്വാസികളാണ് ഇവിടേക്ക് എത്തുന്നത്. നാല് നൂറ്റാണ്ട് മുമ്പ് മംഗലാപുരം വഴി അവിടെ വന്നിറങ്ങി ബഹു: സയ്യിദ് ശരീഫിൽ മദനി(റ). വന്നത് മദീനയിൽ നിന്നാണെന്നും. ബഹ്‌റിൽ മുസ്വല്ലായിട്ടായിരുന്നു യാത്രയെന്ന് പല തലമുറ കൈമാറിയുള്ള ചരിത്രം സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP