Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നരേന്ദ്ര മോദിയെ കൊല്ലുമെന്ന് പറഞ്ഞിട്ടില്ലെന്ന് തേജ് ബഹാദൂർ യാദവ്; 50 കോടി രൂപ തന്നാൽ താൻ പ്രധാനമന്ത്രിയെ വധിക്കുമെന്ന വീഡിയോ വ്യാജം; പറഞ്ഞത് പട്ടാളക്കാർ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച്; ചിത്രീകരിച്ചയാൾ പുറത്തുവിടാതിരിക്കാൻ ആവശ്യപ്പെട്ടത് 50 ലക്ഷം രൂപയെന്നും ബിഎസ്എഫിൽ നിന്നും പുറത്താക്കപ്പെട്ട സൈനികന്റെ വിശദീകരണം

നരേന്ദ്ര മോദിയെ കൊല്ലുമെന്ന് പറഞ്ഞിട്ടില്ലെന്ന് തേജ് ബഹാദൂർ യാദവ്; 50 കോടി രൂപ തന്നാൽ താൻ പ്രധാനമന്ത്രിയെ വധിക്കുമെന്ന വീഡിയോ വ്യാജം; പറഞ്ഞത് പട്ടാളക്കാർ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച്; ചിത്രീകരിച്ചയാൾ പുറത്തുവിടാതിരിക്കാൻ ആവശ്യപ്പെട്ടത് 50 ലക്ഷം രൂപയെന്നും ബിഎസ്എഫിൽ നിന്നും പുറത്താക്കപ്പെട്ട സൈനികന്റെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുന്നത് സംബന്ധിച്ചു സംസാരിക്കുന്ന വീഡിയോ വ്യാജമാണെന്ന് പുറത്താക്കപ്പെട്ട ബിഎസ്ഫ് ഉദ്യോഗസ്ഥൻ തേജ് ബഹാദൂർ വ്യക്തമാക്കി. 50 കോടി രൂപ തന്നാൽ താൻ നരേന്ദ്ര മോദിയെ വധിക്കാൻ തയ്യാറാണെന്ന് തേജ് ബഹാദൂർ യാദവ് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് പ്രധാനമന്ത്രിയെ വധിക്കാൻ ഗുഢാലോചന നടക്കുന്നതായി ആരോപിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു. വാരാണസിയിൽ മോദിക്കെതിരേ പത്രിക നൽകിയ ബി.എസ്.എഫ്. മുൻ ജവാൻ പ്രധാനമന്ത്രിയെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നതായി ആദ്യം ആരോപണമുന്നയിച്ചത് ബിജെപി വക്താവ് ജി വി നരസിംഹറാവു ആയിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്‌കറെ തോയിബ എന്നിവയുമായി ബന്ധമുണ്ടെന്ന് തേജ് ബഹാദൂർ വീഡിയോയിൽ പറയുന്നുണ്ട്.

എന്നാൽ ഈ വീഡിയോ തന്റെ സമ്മതമില്ലാതെ 2017 ൽ ചിത്രീകരിച്ചതാണെന്നും ഇതിൽ പ്രധാനമന്ത്രിയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ആണ് തേജ് ബഹാദൂർ യാദവ് പറയുന്നത്. സൈന്യത്തിലെ ഭക്ഷണത്തെക്കുറിച്ച് പരസ്യമായി കുറ്റം പറഞ്ഞതിന് 2017 ൽ തന്നെ ബിഎസ്എഫിൽ നിന്ന് പുറത്താക്കി. അതിനെതിരെ ജന്തർ മന്ദിറിൽ താൻ ധർണ നടത്തി. അവിടെ വെച്ച് ഒരു പട്ടാളക്കാരൻ ഷൂട്ട് ചെയ്തതാണ് വീഡിയോ. പട്ടാളക്കാർ നേരിടുന്ന നിരവധി പ്രശ്നങ്ങൾ വീഡിയോയിൽ തുറന്ന് സംസാരിച്ചിരുന്നു എന്നും തേജ് ബഹാദൂർ പറയുന്നു. എന്നാൽ പ്രധാനമന്ത്രിയെ കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ല. ഇത് വ്യാജമാണ്. പിന്നീട് വീഡിയോ ചിത്രീകരിച്ച ആൾ അത് പുറത്തുവിടാതിരിക്കാൻ തന്നോട് 50 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. പണം തന്നില്ലെങ്കിൽ വീഡിയേ പുറത്തുവിടുമെന്ന ഭീഷണിക്ക് വഴങ്ങാതിരുന്നതോടെയാണ് വ്യാജ വീഡിയോ പുറത്തു വിട്ടതെന്നും തേജ് ബഹാദൂർ പറയുന്നു.

വാരണാസിയിൽ മോദിക്കെതിരേ തേജ് ബഹാദൂറിനെ മത്സരിപ്പിക്കാൻ സമാജ്വാദി പാർട്ടി പദ്ധതിയിട്ടിരുന്നു. എന്നാൽ തേജിന്റെ നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. സേനയിൽ നിന്ന് പുറത്തായതിന്റെ കാരണം 11 മണിക്കുള്ളിൽ അറിയിക്കണമെന്ന് പറഞ്ഞ് കമ്മീഷൻ നോട്ടീസയച്ചിരുന്നു. രേഖ സമർപ്പിക്കാതായതോടെയാണ് പത്രിക തള്ളിയത്. ഇതിനെതിരേ തേജ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടയിലാണ് 50 കോടി ലഭിച്ചാൽ മോദിയെ കൊല്ലാമെന്ന് പറയുന്ന വീഡിയോ പുറത്തുവന്നത്. ചില വാർത്താ ചാനലുകൾ വീഡിയോ പുറത്തുവിട്ടെങ്കിലും അതിന്റെ ആധികാരികത വ്യക്തമാക്കിയിട്ടില്ല.

വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ എസ്‌പി-ബിഎസ്‌പി സഖ്യം വാരണാസിയിൽ ആദ്യം തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ പ്രിയങ്ക മത്സരിച്ചിക്കുന്നില്ലെന്ന് ഉറപ്പായതോടെ ആദ്യം ശാലിനി യാദവിനെ പ്രഖ്യാപിക്കുകയും പിന്നീട് അത് പിൻവലിച്ച് തേജിനെ ഇറക്കുകയുമായിരുന്നു.

പ്രധാനമന്ത്രിയെ വധിക്കാൻ ഭീകര സംഘടനകൾ പദ്ധതിയിടുന്നതായി ബിജെപി ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് തേജിന്റെ വീഡിയോ പുറത്തു വരുന്നത്. നക്‌സലുകൾ മോദിയെ വധിക്കാൻ പദ്ധതിയിടുന്നതായി നേരത്തേ ബിജെപി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP