Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തൂക്കി കൊന്നവർ പുണ്യാളന്മാർ; പിന്തുണ കൊടുത്തവർ ദേശ വിരുദ്ധർ; അഫസൽ ഗുരുവിന് വധശിക്ഷ വിധിച്ചതിനോട് വിയോജിച്ച് യുപിഎ മന്ത്രിസഭയിലെ മൂന്നാമനായ ചിദംബരം രംഗത്ത്

തൂക്കി കൊന്നവർ പുണ്യാളന്മാർ; പിന്തുണ കൊടുത്തവർ ദേശ വിരുദ്ധർ; അഫസൽ ഗുരുവിന് വധശിക്ഷ വിധിച്ചതിനോട് വിയോജിച്ച് യുപിഎ മന്ത്രിസഭയിലെ മൂന്നാമനായ ചിദംബരം രംഗത്ത്

ന്യൂഡൽഹി: പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽഗുരുവിന് ആക്രമണത്തിൽ പങ്കുണ്ടായിരുന്നോ എന്ന കാര്യം സംശയാസ്പദമാണെന്ന് പി.ചിദംബരം. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ മുഖാമുഖത്തിലാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ പുതിയ വിവാദങ്ങൾക്ക് ഇടനൽകും. അഫ്‌സൽ ഗുരു അനുസ്മരണം രാ്ജ്യമാകെ ചർച്ചയാകുമ്പോഴാണ് ചിദംബരത്തിന്റെ അഭിപ്രായപ്രകടനം. അഫ്‌സൽ ഗുരു തൂക്കിലേറ്റപ്പെടുമ്പോൾ ഭരിച്ചിരുന്ന യു.പി.എ സർക്കാരിൽ ആഭ്യന്തര വകുപ്പും ധന വകുപ്പും ചിദംബരം കൈകാര്യം ചെയ്തിട്ടുണ്ട്.

യുപിഎ സർക്കാരിന്റെ കാലത്താണ് അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതും. ഇതിന് പിന്നിലും രാഷ്ട്രീയമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്നത്തെ മന്ത്രിസഭയിലെ മൂന്നാമനെന്ന് കരുതിയിരുന്ന ചിദംബരം തന്നെ വിമർശനവുമായെത്തുന്നത്. 2001ൽ നടന്ന പാർലമെന്റ് ആക്രമണത്തിൽ അഫ്‌സൽ ഗുരുവിന് എത്രത്തോളം പങ്കുണ്ടായിരുന്നുവെന്ന കാര്യത്തിൽ അന്നേ സംശയമുണ്ടായിരുന്നുവെന്നാണ് ചിദംബരം പറയുന്നത്. വധശിക്ഷക്ക് പകരം അഫ്‌സലിന് പരോളില്ലാത്ത ജീവപര്യന്ത ശിക്ഷ നൽകിയാൽ മതിയായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും ചിദംബരം പറഞ്ഞു.

മന്ത്രിസഭയുടെ ഭാഗമായി നിൽക്കെ കോടതി വിധിപ്രകാരം സർക്കാർ ഒരാളുടെ വധശിക്ഷ നടപ്പിലാക്കുമ്പോൾ അഭിപ്രായം പറയാൻ കഴിയില്ല. പക്ഷെ ഒരു വ്യക്തിയെന്ന നിലയിലാണ് ഇപ്പോൾ തന്റെ അഭിപ്രായം തുറന്നുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു. 2008 മുതൽ 2012 വരെ ചിദംബരം ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 2001ലാണ് അഫ്‌സൽ ഗുരു പാർലമെന്റ് ആക്രമണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. 2013ൽ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റുകയും ചെയ്തു. അന്ന് സുശീൽ കുമാർ ഷിൻഡെയായിരുന്നു ആഭ്യന്തര മന്ത്രി.

ജെഎൻയു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ചിദംബരത്തിന്റെ പ്രസ്താവന. ജെ.എൻ.യുവിലെ വിദ്യാർത്ഥികൾക്ക് മേൽ ആരോപിക്കപ്പെട്ട രാജ്യദ്രോഹ കുറ്റം നിലനിൽക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് രാജ്യദ്രോഹം കുറ്റം ചുമത്താനാവില്ല. കലാപത്തിന് കാരണമായേക്കാവുന്ന ഒരു തീപ്പൊരി പ്രസംഗമാണ് നടത്തിയതെങ്കിൽ അത് രാജ്യദ്രോഹകുറ്റമായി കണക്കാക്കാം. പക്ഷെ ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ അത്തരത്തിലൊന്നല്ല നടത്തിയിട്ടുള്ളതെന്നും ചിദംബരം അഭിപ്രായപ്പെട്ടു.

ഈ പ്രായത്തിൽ വിദ്യാർത്ഥികൾക്ക് തെറ്റ് പറയാനും അവകാശമുണ്ട്. സർവകലാശാലകൾ എന്നാൽ വിദ്യാർത്ഥികൾക്ക് മഹത്തായ കാര്യങ്ങൾ മാത്രം പറയാനുള്ള ഇടമല്ല. അവർക്ക് നല്ല വിമർശകരാവാനും അവിടെ ഇടമുണ്ടെന്നും ചിദംബരം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP