Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവർത്തകരെക്കാൾ ഏറെയും കള്ളന്മാർ; കോൺഗ്രസ് റാലിയിൽ മോഷണ പരമ്പര; പങ്കെടുത്ത അമ്പതോളം പേരുടെ മൊബൈൽ ഫോണുകൾ മോഷണം പോയി; പരാതി നൽകിയതിൽ അസിസ്റ്റന്റ് സിറ്റി മജിസ്ട്രേറ്റും

പ്രവർത്തകരെക്കാൾ ഏറെയും കള്ളന്മാർ; കോൺഗ്രസ് റാലിയിൽ മോഷണ പരമ്പര; പങ്കെടുത്ത അമ്പതോളം പേരുടെ മൊബൈൽ ഫോണുകൾ മോഷണം പോയി; പരാതി നൽകിയതിൽ അസിസ്റ്റന്റ് സിറ്റി മജിസ്ട്രേറ്റും

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്കാഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റാലി പ്രവർത്തകരാരും ഇനി മറക്കില്ല. അതിന് മറ്റൊന്നുമല്ല കാരണം, റാലിയിൽ പങ്കെടുത്തതിൽ പ്രവർത്തകരെക്കാൾ ഏറെയും കള്ളന്മാർ ആയിരുന്നു എന്ന് റാലി കഴിഞ്ഞതോടെ ഒട്ടു മിക്ക പ്രവർത്തകർക്കും മനസിലായിട്ടുണ്ട്.

റാലിയിൽ പങ്കെടുത്ത അമ്പതോളം പേർ മൊബൈൽ ഫോണുകൾ മോഷണം പോയതായി പൊലീസിൽ പരാതി നൽകി. ഇതിൽ മുതിർന്ന നേതാക്കൾ, അസിസ്റ്റന്റ് സിറ്റി മജിസ്ട്രേറ്റ്, കോൺഗ്രസ് വക്താവ് തുടങ്ങി അമ്പതോളം പേരാണ് പരാതിയുമായി രംഗത്തെത്തിയത്.

തിങ്കളാഴ്ചയാണ് പുതുതായി ചുമതലയേറ്റ പ്രിയങ്കാഗാന്ധിയുടേയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേയും നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചത്. ലഖ്നൗ വിമാനത്താവളത്തിനടുത്ത് നിന്ന് ആരംഭിച്ച് സംസ്ഥാന പാർട്ടി ആസ്ഥാനം വരെയായിരുന്നു പ്രിയങ്കയുടെ റാലി. റാലിയിൽ പങ്കെടുത്ത അമ്പതോളം പേരുടെ പഴ്‌സുകളുമടക്കമാണ് മോഷണം പോയത്.

റാലിക്കിടെ ഒരു കോൺഗ്രസ് പ്രവർത്തകന്റെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ഒരാളെ പിടികൂടുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് തങ്ങളുടെ മൊബൈൽ ഫോണും പഴ്സും മോഷണം പോയതായി ആരോപിച്ച് റാലിയിൽ പങ്കെടുത്ത അമ്പതോളം പേർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP