Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുനെൽവേലി കോർപറേഷൻ മുൻ മേയറായ ഡിഎംകെ നേതാവും ഭർത്താവും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ടു; വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും കാണാതായി

തിരുനെൽവേലി കോർപറേഷൻ മുൻ മേയറായ ഡിഎംകെ നേതാവും ഭർത്താവും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ടു; വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും കാണാതായി

തിരുനെൽവേലി: ഡി.എം.കെ നേതാവും ഭർത്താവും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ട നിലയിൽ. തിരുനെൽവേലി കോർപറേഷൻ മുൻ മേയർ ഉമാ മഹേശ്വരിയും ഭർത്താവ് മുരുഗശങ്കരനും ജോലിക്കാരി മാരിയുമാണ് കൊല്ലപ്പെട്ടത്. തിരുനെൽവേലി ഗവൺമെന്റ് എൻജിനീയറിങ് കോളജിന് സമീപം റോസ് നഗറിലെ വീട്ടിലാണ് കൂട്ടക്കൊലപാതകം നടന്നത്.

സാധാരണ രാവിലെ മുതൽ ഉച്ച വരെയാണ് മാരി ഉമാ മഹേശ്വരിയുടെ വീട്ടിൽ ജോലി ചെയ്തിരുന്നത്. വൈകുന്നേരമായിട്ടും മകൾ വീട്ടിലെത്താതിരുന്നതോടെ മാരിയുടെ അമ്മ അന്വേഷിച്ച് ഉമാ മഹേശ്വരിയുടെ വീട്ടിലെത്തുകയായിരുന്നു. അപ്പോഴാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.

ഉടൻ തന്നെ മേലെപാളയം പൊലീസ് സ്ഥലത്തെത്തി. വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. അലമാര തുറന്ന നിലയിലായിരുന്നു. മോഷണത്തിനിടയിലെ കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് സംഘവും പൊലീസ് നായയും സംഭവ സ്ഥലത്ത് പരിശോധന നടത്തി. കേസ് രജിസ്റ്റർ ചെയ്ത് അസിസ്റ്റന്റ് കമീഷണറുടെ മേൽനോട്ടത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം തുടങ്ങി.

1996-2001 കാലത്ത് തിരുനെൽവേലി കോർപറേഷന്റെ മേയറായിരുന്നു ഉമാ മഹേശ്വരി. 2011ൽ ശങ്കരൻകോവിൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് ഡി.എം.കെ ടിക്കറ്റിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഭർത്താവ് മുരുഗശങ്കരൻ എഞ്ചിനീയറായിരുന്നു. എ.ഐ.എ.ഡി.എം.കെ ഭരണകാലത്ത് സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്നും ഡി.എം.കെ പ്രവർത്തകർ കൊല്ലപ്പെടുകയാണെന്നും പാർട്ടി പ്രസിഡന്റ് എം.കെ സ്റ്റാലിൻ പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP