Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എനിക്ക് 43 വർഷമായി മോദിയെ അറിയാം; അയാൾ ഒരിക്കലും ചായവിറ്റിട്ടില്ല; വ്യാജ പ്രചാരണം സഹാനുഭൂതി നേടാനുള്ള തന്ത്രം മാത്രമെന്ന് തൊഗാഡിയ

എനിക്ക് 43 വർഷമായി മോദിയെ അറിയാം; അയാൾ ഒരിക്കലും ചായവിറ്റിട്ടില്ല; വ്യാജ പ്രചാരണം സഹാനുഭൂതി നേടാനുള്ള തന്ത്രം മാത്രമെന്ന് തൊഗാഡിയ

മറുനാടൻ ഡെസ്‌ക്‌

ആഗ്ര: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ പ്രതിച്ഛായാ നിർമ്മിതിയിൽ നിർണായകമായിരുന്നു അദ്ദേഹം ഒരു ചായ വിൽപനക്കാരനായിരുന്നു എന്ന പ്രചാരണം. അടുത്ത തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഈ അവകാശവാദത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് വിശ്വ ഹിന്ദു പരിഷത്ത് മുൻ അധ്യക്ഷനും മോദിയുടെ ദീർഘകാല സുഹൃത്തുമായിരുന്ന പ്രവീൺ തൊഗാഡിയ. നരേന്ദ്ര മോദി ഒരിക്കലും ചായവിൽപന നടത്തിയിട്ടില്ലെന്നാണ് തൊഗാഡിയയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ 43 വർഷമായി താൻ മോദിയുടെ സുഹൃത്തായിരുന്നെന്നും ഒരിക്കൽ പോലും മോദി ചായ വിൽപന നടത്തുന്നത് താൻ കണ്ടില്ലില്ലെന്നും തൊഗാഡിയ പറയുന്നു.

പൊതുജങ്ങളുടെ സഹാനുഭൂതി നേടുന്നതിനുവേണ്ടിയാണ് ചായ വിൽപനക്കാരൻ എന്ന പ്രതിച്ഛായ നിർമ്മിച്ചതെന്നും അദ്ദേഹം പറയുന്നു.ആർഎസ്എസിനോ ബിജെപിക്കോ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന ഉദ്ദേശ്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. മുത്തലാഖ് പാർലമെന്റിൽ നിയമമാക്കുന്നതിന് മോദി വളരെ പ്രയത്‌നിച്ചു. എന്നാൽ രാമക്ഷേത്ര നിർമ്മാണത്തിനായി നിയമനിർമ്മാണം നടത്താൻ മോദി യാതൊരു ശ്രമവും നടത്തിയില്ല. രണ്ടാം വട്ടവും മോദി പ്രധാനമന്ത്രിയായാലും ക്ഷേത്രനിർമ്മാണം നടക്കില്ല.

കാരണം, ബിജെപിയുടെയും ആർഎസ്എസിന്റെയും നിലനിൽപുതന്നെ രാമക്ഷേത്രം എന്ന വിഷയത്തിന്റെ പുറത്താണ്. ആ വിഷയം പരിഹരിക്കപ്പെട്ടു കഴിഞ്ഞാൽ ഈ സംഘടനകൾ ഇല്ലാതെയാകും. അതുകൊണ്ടാണ് രാമക്ഷേത്ര വിഷയം എല്ലായ്‌പോഴും ചർച്ചയാക്കുകയും എന്നാൽ ക്ഷേത്രം നിർമ്മിക്കാതിരിക്കുകയും ചെയ്യുന്നതെന്നും തൊഗാഡിയ പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ മോദിക്ക് ഗുജറാത്തിലേയ്ക്കും ഭയ്യാജി ജോഷിക്ക് നാഗ്പുരിലേയ്ക്കും തിരിച്ചുപോകേണ്ടിവരുമെന്നും തൊഗാഡിയ പറഞ്ഞു. മോദിയുമായി അകന്നതിനെ തുടർന്ന് വിഎച്ച്പി അധ്യക്ഷനായിരുന്ന പ്രവീൺ തൊഗാഡിയയ്ക്ക് സ്ഥാനം നഷ്ടമായിരുന്നു. തുടർന്ന് സംഘടയിൽനിന്ന് രാജിവെച്ച തൊഗാഡിയ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എഎച്ച്പി) രൂപവത്കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP