Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരരെ സഹായിക്കുന്നവരും അഭയം നൽക്കുന്നവരും അപകടകാരികൾ; സാമ്പത്തിക സഹായം നൽകുകയും ആയുധങ്ങൾ നൽകുകയും രാഷ്ട്രീയ പിന്തുണ നൽകുന്നവരേയും തടയണമെന്ന് പ്രധാനമന്ത്രി

ഭീകരരെ സഹായിക്കുന്നവരും അഭയം നൽക്കുന്നവരും അപകടകാരികൾ; സാമ്പത്തിക സഹായം നൽകുകയും ആയുധങ്ങൾ നൽകുകയും രാഷ്ട്രീയ പിന്തുണ നൽകുന്നവരേയും തടയണമെന്ന് പ്രധാനമന്ത്രി

പനജി: ഭീകരരെ സഹായിക്കുന്നവരും ഭീകരവാദികളെ പോലെ അപകടകാരികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ സമാപന ഘട്ട സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദം ലോകത്തിന് ഭീഷണിയാണെന്ന കാര്യത്തിൽ ബ്രിക്‌സ് രാഷ്ട്രതലവന്മാർക്ക് ഒരേ അഭിപ്രായമാണുള്ളതെന്നും മോദി പറഞ്ഞു.

ഭീകരർക്ക് അഭയം നൽകുകയും പിന്തുണയ്ക്കുകയും അക്രമത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരും ഭീകരവാദികളെ പോലെ തന്നെ അപകടകാരികളാണ്. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുകയും ആയുധങ്ങൾ നൽകുകയും രാഷ്ട്രീയ പിന്തുണ നൽകുകയും ചെയ്യുന്നവരെ കണ്ടെത്തി തടഞ്ഞാൽ മാത്രമേ ഭീകരവിരുദ്ധ പ്രവർത്തനം ഫലവത്താവുകയുള്ളുവെന്നും മോദി അഭിപ്രായപ്പെട്ടു.

ഒരോ രാജ്യങ്ങളും വ്യക്തിപരമായും സംഘടിതമായും ഭീകരവാദത്തിനെതിരെ പ്രവർത്തിക്കണം. ഏതെങ്കിലും ചില വ്യക്തികൾക്കോ സംഘടനകൾക്കോ എതിരായി മാത്രം നടപടി സ്വീകരിച്ചതുകൊണ്ടു പ്രയോജനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ, പാക്കിസ്ഥാനെതിരെ രൂക്ഷമായ വിമർശനമായിരുന്നു മോദി ഉച്ചകോടിയിൽ നടത്തിയത്. വൻതോതിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഭീകരവാദം ഏഷ്യക്കും യൂറോപ്പിനും വൻ ഭീഷണിയാണ്. നിർഭാഗ്യവശാൽ ഈ ഭീകരവാദത്തിന്റെ പ്രധാനകേന്ദ്രം ഇന്ത്യയുടെ അയൽരാജ്യമാണ്- പാക്കിസ്ഥാനെ പേരെടുത്തു പറയാതെയാണ് മോദിയുടെ ഈ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP