Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ തെലങ്കാന-ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റീസ്; ജസ്റ്റീസ് അജയ്കുമാർ ത്രിപാഠിക്ക് ഛത്തീസ്‌ഗഡ് ചീഫ് ജസ്റ്റിസായും നിയമനം

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ തെലങ്കാന-ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റീസ്; ജസ്റ്റീസ് അജയ്കുമാർ ത്രിപാഠിക്ക് ഛത്തീസ്‌ഗഡ് ചീഫ് ജസ്റ്റിസായും നിയമനം

ന്യൂഡൽഹി: മലയാളിയും ഛത്തീസ്‌ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസുമായ തോട്ടത്തിൽ ബി. രാധാകൃഷ്ണന് തെലുങ്കാന, ആന്ധ്ര ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസായി നിയമനം. കേന്ദ്രസർക്കാരാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. പാറ്റ്‌ന ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റീസ് അജയ് കുമാർ ത്രിപാഠിയെ ഛത്തീസ്‌ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസായും നിയമിച്ചിട്ടുണ്ട്.

സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ പ്രകാരമാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നടപടി. നേരത്തേ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസായിരുന്നു തോട്ടത്തിൽ ബി. രാധാകൃഷ്ണൻ. ഈ മാസം 16ന് ഹൈദരാബാദിലെത്തി ചുമതലയേൽക്കണമെന്ന് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

അതേസമയം, ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന കെ.എം. ജോസഫിനെ ഹൈദരാബാദിലേക്കു മാറ്റണമെന്നു നേരത്തേ കൊളീജിയം ശുപാർശ ചെയ്തതിരുന്നെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രം അനുകൂല തീരുമാനം ഇപ്പോഴും കൈക്കൊണ്ടില്ല എന്നതും ചർച്ചയാവുന്നു. അതിനുശേഷമാണ് അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്നു കൊളീജിയം ശുപാർശ ചെയ്തത്.

ആ ശുപാർശ കേന്ദ്രസർക്കാർ മടക്കി അയച്ചു. ജസ്റ്റിസ് കെ.എം, ജോസഫിന്റെ പേരു വീണ്ടും ശുപാർശ ചെയ്യാൻ കൊളീജിയം തീരുമാനിച്ചെങ്കിലും അക്കാര്യം സർക്കാരിനെ അറിയിച്ചിട്ടില്ല. കഴിഞ്ഞ 22ന് ജസ്റ്റിസ് ജസ്തി ചെലമേശ്വർ വിരമിച്ചതിനാൽ ജസ്റ്റിസ് എ.കെ. സിക്രിയെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കപ്പെടുന്ന കൊളീജിയം ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും പരിഗണിക്കുമെന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP