Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൽപ്പാക്കം ആണവ നിലയത്തിൽ വെടിവെയ്‌പ്പ്; സഹപ്രവർത്തകന്റെ വെടിയേറ്റ് മൂന്ന് സിഐഎസ്എഫ് ജവാന്മാർ മരിച്ചു; ഗുരുതരമായി പരിക്കേറ്റ രണ്ട് ജവാന്മാർ ആശുപത്രിയിൽ

കൽപ്പാക്കം ആണവ നിലയത്തിൽ വെടിവെയ്‌പ്പ്; സഹപ്രവർത്തകന്റെ വെടിയേറ്റ് മൂന്ന് സിഐഎസ്എഫ് ജവാന്മാർ മരിച്ചു; ഗുരുതരമായി പരിക്കേറ്റ രണ്ട് ജവാന്മാർ ആശുപത്രിയിൽ

കൽപ്പാക്കം: തമിഴ്‌നാട്ടിലെ കൽപ്പാക്കം ആണവ നിലയത്തിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് നിലയത്തിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന മൂന്ന് സിഐഎസ്എഫ് ജവാന്മാർ മരിച്ചു. ഗുരുതരമായ പരിക്കേറ്റ രണ്ട് ജവാന്മാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നിലയിൽ ആശങ്ക നിലനിൽക്കുകയാണിപ്പോൾ. 24 മണിക്കൂറിനു ശേഷമേ ഇവരുടെ നിലയെക്കുറിച്ചു പറയാനാകൂയെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

വെടിവെപ്പ് നടത്തിയ വിജയ് പ്രതാപ് സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കാഞ്ചീപുരം പൊലീസ് സൂപ്രണ്ട് പറഞ്ഞു. വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല. അവധി അനുവദിക്കാത്തതുമൂലം കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു പ്രതാപ് സിങ്ങെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഇന്നു പുലർച്ചെ 5.15നാണ് വെടിവയ്‌പ്പുണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP