Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഗോ'രക്ഷയ്ക്കായി മനുഷ്യനെ തല്ലിക്കൊന്ന് ആൾക്കൂട്ടം; ബീഹാറിൽ നാട്ടുകാർ മൃഗിയമായി മർദ്ദിച്ചു കൊന്നത് മൂന്ന് യുവാക്കളെ; പശു മോഷണം ആരോപിച്ച് ഇന്ന് രാവിലെ പിടികൂടിയ യുവാക്കളെ വളഞ്ഞിട്ട് മർദ്ദിച്ചത് മണിക്കൂറുകളോളം; ഗുരുതരപരിക്കുകളോടെ മൂവരും മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ ആൾക്കൂട്ട ആക്രമണത്തിന്റെ ഒടുവിലത്തെ ഇരയായി ബീഹാറിൽ നിന്നുള്ള യുവാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് ബിഹാറിലെ ശരണിൽ മൂന്നുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. ബനിയാപുർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അടുത്ത ഗ്രാമത്തിലുള്ള മൂന്നു പേരും ഒരു പിക് അപ് വാനിൽ ആണ് വന്നതെന്നും അതിൽ പശു ഉണ്ടായിരുന്നെന്നും പറഞ്ഞ് സമീപ വാസികളായ കുറച്ച് ആൾക്കാരാണ് ഇവരെ വണ്ടിയിൽ നിന്ന പിടിച്ചിറക്കി മർദ്ദിക്കാൻ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. പുലർച്ചെ നാല് മണിയോടെയായിരുന്നു ആക്രമണം. മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു.

മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയിൽ ഗ്രാമവാസികളായ അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാരോട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കരഞ്ഞ് കാല് പിടിക്കുന്നതും തളർന്ന് വീണ ചിലരെ മറ്റുള്ളവർ എടുത്തു കൊണ്ട് പോകുന്നത് അടക്കമുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP