Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെട്ടി കയറി ചെല്ലുന്ന വീട്ടിൽ നല്ല മരുമകളായി മാറാനും ഇനി മൂന്നു മാസത്തെ 'സർട്ടിഫിക്കറ്റ് കോഴ്‌സ്' !; വധുവാകാൻ പോകുന്നവർക്ക് പുത്തൻ പ്രതീക്ഷ നൽകി ഭോപ്പാലിലെ ബർക്കത്തുള്ള സർവകലാശാല; സൈക്കോളജി സോഷ്യോളജി എന്നിവയിൽ അടിസ്ഥാനപ്പെടുത്തിയ കോഴ്‌സ് പഠിക്കാൻ സ്‌കൂൾ വിദ്യാഭ്യാസം മാത്രം മതിയെന്ന് സർവകലാശാലാ അധികൃതർ

കെട്ടി കയറി ചെല്ലുന്ന വീട്ടിൽ നല്ല മരുമകളായി മാറാനും ഇനി മൂന്നു മാസത്തെ 'സർട്ടിഫിക്കറ്റ് കോഴ്‌സ്' !; വധുവാകാൻ പോകുന്നവർക്ക് പുത്തൻ പ്രതീക്ഷ നൽകി ഭോപ്പാലിലെ ബർക്കത്തുള്ള സർവകലാശാല; സൈക്കോളജി സോഷ്യോളജി എന്നിവയിൽ അടിസ്ഥാനപ്പെടുത്തിയ കോഴ്‌സ് പഠിക്കാൻ സ്‌കൂൾ വിദ്യാഭ്യാസം മാത്രം മതിയെന്ന് സർവകലാശാലാ അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: വിവാഹം കഴിച്ച് കയറി ചെല്ലുന്ന വീട്ടിൽ മര്യാദയ്ക്ക് നിൽക്കണമെന്ന് മിക്ക മാതാപിതാക്കളും പെൺമക്കളെ ഉപദേശിക്കും. അത് സാധിക്കാതെ പോകുന്ന അവസരത്തിൽ കുടുംബ ജീവിതത്തിൽ താളപ്പിഴകളും വരാം. ഇത്തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമോ, അതിനെ എങ്ങനെ കൃത്യമായി കൈകാര്യം ചെയ്ത് മികച്ച ഭാര്യയായി മുന്നോട്ട് പോകാമെന്ന് നവ വധുക്കളെ പരിശീലിപ്പിക്കാൻ ഒരുങ്ങുകയാണ് ബർക്കത്തുള്ള സർവകലാശാല. ഇതിനായി പ്രത്യേക കോഴ്‌സ് തുടങ്ങിയാണ് ഇവർ ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. സംഭവം പുറത്തായത് മുതൽ വിവാഹ സ്വപ്‌നവുമായി കഴിയുന്ന പെൺകുട്ടികൾക്ക് പുത്തൻ പ്രതീക്ഷയാണ് ലഭിച്ചിരിക്കുന്നത്.

മധ്യപ്രദേശ് ഭോപ്പാലിലെ ബർക്കത്തുള്ള സർവകലാശാലയാണ് മൂന്നു മാസം ദൈർഘ്യമുള്ള പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നത്. സൈക്കോളജി, സോഷ്യോളജി എന്നിവയിൽ അടിസ്ഥാനപ്പെടുത്തിയാണ് കോഴ്സിന്റെ സിലബസ് എന്നാണ് സർവകലാശാല അധികൃതർ വ്യക്തമാക്കുന്നത്. സ്‌കുൾ വിദ്യാഭ്യാസം പൂർത്തിയായ ഏതൊരു പെൺകുട്ടിക്കും കോഴ്സിന്റെ ഭാഗമാകാവുന്നതാണ്. വിജയകരമായ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർവകലാശാല സർട്ടിഫിക്കറ്റ് നൽകും.

കുടുംബ ബന്ധങ്ങൾ കൂടുതൽ ശിഥിലമാകുന്ന ഈ കാലഘട്ടത്ത് സംസ്‌കാരസമ്പന്നരായ വധുക്കളെ വാർത്തെടുത്ത് ഭാവികുടുംബങ്ങളെ ഭദ്രമാക്കുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം. സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന കോഴ്സിന്റെ ആദ്യ ബാച്ചിൽ 30 പേർക്ക് പ്രവേശനം നൽകാനാണ് തീരുമാനം. എന്നാൽ കോഴ്സിനെതിരെ വിമർശനങ്ങളും ഉയരുകയാണ്. നല്ല വധുക്കളെ മാത്രം വാർത്തെടുത്താൽ ഭാവിസമൂഹം സംസ്‌കാര സമ്പന്നമാകുമോ എന്നതും ചർച്ചയാകുന്നു. സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടേത് കോഴ്സിനു അനുകൂല നിലപാടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP