Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബുലന്ദ് ശഹർ കലാപം ; മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി; സ്ഥലം മാറ്റിയത് സീനിയർ പൊലീസ് സുപ്രണ്ടിനെ ഉൾപ്പടെ മൂന്നുപേരെ; നടപടി കലാപം നടന്ന് ആറുദിവസങ്ങൾക്കു ശേഷം; തീരുമാനം ഡിജിപി ഒപി സിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിനു ശേഷം

ബുലന്ദ് ശഹർ കലാപം ; മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി; സ്ഥലം മാറ്റിയത് സീനിയർ പൊലീസ് സുപ്രണ്ടിനെ ഉൾപ്പടെ മൂന്നുപേരെ; നടപടി കലാപം നടന്ന് ആറുദിവസങ്ങൾക്കു ശേഷം; തീരുമാനം ഡിജിപി ഒപി സിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിനു ശേഷം

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: ബുലന്ദ് ശഹർ കലാപം നടന്ന ആറുദിവസങ്ങൾക്കു ശേഷം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ. ബുലന്ദ്ഷഹർ സീനിയർ പൊലീസ് സുപ്രണ്ടിനെ ഉൾപ്പടെ മൂന്നുപേരെ സ്ഥലംമാറ്റി. ബുലന്ദ് ശഹർ എസ് എസ് പി കൃഷ്ണ ബഹാദൂർ സിങാണ് സ്ഥലം മാറ്റിയ ഉന്നത് ഉദ്യോഗസ്ഥൻ.

ലഖ്നൗവിലേക്കാണ് കൃഷ്ണ ബഹാദൂർ സിങ്ങിനെ മാറ്റിയിരിക്കുന്നത്. സീതാപുർ എസ് പി പ്രഭാകർ ചൗധരിയാണ് കൃഷ്ണ ബഹാദൂർ സിങ്ങിന് പകരക്കാരനായെത്തുന്നത്. ഡി ജി പി ഒ പി സിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് നടപടി. ബുലന്ദ്ഷഹർ സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൂടി സ്ഥലം മാറ്റിയിട്ടുണ്ട്. പശുക്കളെ കൊന്നതായി പരാതി ലഭിച്ചിട്ടും നടപടിയെടുക്കാൻ വൈകിയതുമൂലമാണ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്.

സത്യപ്രകാശ് ശർമ സുരേഷ് കുമാർ എന്നീ പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. ഡിസംബർ മൂന്നിനാണ് പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബുലന്ദ് ശഹറിൽ ആൾക്കൂട്ട ആക്രമണമുണ്ടായത്. ആക്രമണം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ സബ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു.

2014ൽ ദാദ്രിയിൽ അഖ്ലാഖ് എന്നയാളെ ഗോമാംസം കൈവശം വച്ചുവെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. സുബോധ് കുമാറിനെ വെടിവച്ചുവെന്ന് സംശയിക്കുന്ന സൈനികൻ ജീതേന്ദ്ര മാലിക്കിനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP