Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുപി സർക്കാരിന്റെ ഉത്തരവാദിത്തം അൽപ്പം കടന്നു പോയി; തങ്ങൾ ജീവിച്ചിരിക്കുമ്പോൾ ഭാര്യമാർക്ക് വിധവ പെൻഷൻ നൽകിയെന്ന് ഭർത്താക്കന്മാരുടെ പരാതി; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

യുപി സർക്കാരിന്റെ ഉത്തരവാദിത്തം അൽപ്പം കടന്നു പോയി; തങ്ങൾ ജീവിച്ചിരിക്കുമ്പോൾ ഭാര്യമാർക്ക് വിധവ പെൻഷൻ നൽകിയെന്ന് ഭർത്താക്കന്മാരുടെ പരാതി; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മറുനാടൻ ഡെസ്‌ക്‌

സീതാപൂർ: യോഗി ഭരിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവാദിത്തം അല്പം കടന്നുപോയി എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭർത്താക്കന്മാർ ജീവനോടെയിരിക്കുമ്പോൾ മൂന്ന് സ്ത്രീകൾക്ക് വിധവ പെൻഷൻ നൽകിയിരിക്കുകയാണ് യുപി സർക്കാർ. ഉത്തർപ്രദേശിലെ സീതാപൂരിൽ ഒരു കുടുംബത്തിലുള്ള മൂന്ന് സ്ത്രീകൾക്കാണ് പെൻഷൻ പണം ലഭിച്ചത്. മൂവായിരം രൂപയാണ് ഇവർക്ക് പെൻഷനായി ലഭിച്ചത്. ഇവരുടെ ഭർത്താക്കന്മാർ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഈ മാസം ആദ്യമാണ് സീതാപൂർ സ്വദേശിയായ സന്ദീപിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 3000 രൂപ വന്നതായി മെസേജ് ലഭിച്ചത്. ഇതിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് സർക്കാരിന്റെ വിധവ പെൻഷന്റെ ഫണ്ടിൽ നിന്നാണ് പണം വന്നിരിക്കുന്നത് എന്നറിഞ്ഞത്.

തുടർന്ന് കുടുംബത്തിലെ മറ്റ് രണ്ട് സ്ത്രീകൾക്കും ഇതുപോലെ ബാങ്ക് അക്കൗണ്ടിൽ പണം വന്നു. ഇതും വിധവ പെൻഷൻ ഫണ്ടിൽ നിന്നുള്ള പണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവരുടെ ഭർത്താക്കന്മാർ. പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പിഴവുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP