Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാക്കിസ്ഥാൻ വിട്ടയച്ച ഇന്ത്യൻ ട്രോളറിൽ കയറി ഭീകരർ എത്തുന്നോ? പടിഞ്ഞാറൻ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കോസ്റ്റ് ഗാർഡും ഇന്റലിജൻസ് വൃത്തങ്ങളും; മുംബൈ മോഡൽ ഭീകരാക്രമണം ലക്ഷ്യമിട്ട് പാക് ഭീകര സംഘം രാജ്യത്തേക്ക് വരുന്നതായി മുന്നറിയിപ്പ്; തീരദേശങ്ങളിലെ ഹോട്ടലുകളിലും കസിനോകളിലുമുൾപ്പെടെ വൻ സുരക്ഷ ഏർപ്പെടുത്താൻ നിർദ്ദേശം

പാക്കിസ്ഥാൻ വിട്ടയച്ച ഇന്ത്യൻ ട്രോളറിൽ കയറി ഭീകരർ എത്തുന്നോ? പടിഞ്ഞാറൻ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കോസ്റ്റ് ഗാർഡും ഇന്റലിജൻസ് വൃത്തങ്ങളും; മുംബൈ മോഡൽ ഭീകരാക്രമണം ലക്ഷ്യമിട്ട് പാക് ഭീകര സംഘം രാജ്യത്തേക്ക് വരുന്നതായി മുന്നറിയിപ്പ്; തീരദേശങ്ങളിലെ ഹോട്ടലുകളിലും കസിനോകളിലുമുൾപ്പെടെ വൻ സുരക്ഷ ഏർപ്പെടുത്താൻ നിർദ്ദേശം

പനജി: മുംബൈ ഭീകരാക്രമണ മോഡലിൽ വീണ്ടും ആക്രമണത്തിന് പാക് ഭീകരർ പദ്ധതിയിടുന്നുവോ? ഇന്ത്യയിൽ നിന്ന് പിടിച്ചെടുത്ത ബോട്ടിൽ കടൽമാർഗം ഭീകരർ എത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതേത്തുടർന്ന് സംസ്ഥാനത്തെ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഹോട്ടലുകളോ കസിനോകളോ കേന്ദ്രീകരിച്ച് ഭീകരർ എത്തിയേക്കാമെന്നും എല്ലാ സുരക്ഷാ പരിശോധനകളും കർശനമാക്കണമെന്നും ആണ് നിർദ്ദേശം.

ഗോവയിൽ ഇവർ എത്തിയേക്കാമെന്ന സൂചനകൾ ലഭിച്ചതോടെ ഗോവയിൽ അതീവ ജാഗ്രത നിർദ്ദേശം നൽകുകയും പ്രത്യേക പരിശോധനകൾ തുടങ്ങുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്നു ഗോവയുടെ തീരത്തുനിന്നു പ്രവർത്തിക്കുന്ന എല്ലാ കപ്പൽ, കസിനോകൾ തുടങ്ങിയവയ്ക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നു സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി ജയേഷ് സാൽഗോൻകർ അറിയിച്ചു. പാക്കിസ്ഥാൻ പിടിച്ചെടുത്ത ഇന്ത്യയുടെ മീൻപിടിത്ത ട്രോളർ വിട്ടയച്ചിരുന്നു. ഇത് മറയാക്കി ഭീകരർ എത്തിയേക്കാമെന്നാണ് മുന്നറിയിപ്പ്. ഇപ്പോൾ വിട്ടയച്ച ട്രോളർ തിരിച്ച് ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. അതിൽ ഭീകരരുണ്ടായിരിക്കാമെന്നാണു വിവരമെന്നും സമാന രീതിയിൽ ഇന്ത്യയിലേക്ക് ഭീകരർ കടന്നേക്കാമെന്നുമാണ് മുന്നറിയിപ്പ്.

മുംബൈ, ഗോവ തീരങ്ങളിലുൾപ്പെടെ സുരക്ഷാ പരിശോധന കർശനമാക്കി. മുമ്പ് മുംബൈ ഭീകരാക്രമണത്തിന് കടൽമാർഗം എത്തിയ ഭീകരർ നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്. റെയിൽവെ സ്റ്റേഷനും ഹോട്ടലുകളും ഉൾപ്പെടെ കേന്ദ്രീകരിച്ച് വെടിയുതിർക്കുകയും സ്‌ഫോടനങ്ങൾ നടത്തുകയും ചെയ്തത് മുന്നേറിയ ഭീകരരെ നിർവീര്യമാക്കാൻ ദിവസങ്ങൾ വേണ്ടിവന്നു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്കും സൈനികർക്കും ഉൾപ്പെടെ വീരമൃത്യു ഉണ്ടായി. സമാന രീതിയിൽ പാക് ഭീകരരുടെ ആക്രമണം വീണ്ടും ഉണ്ടായേക്കാം എന്ന മുന്നറിയിപ്പ് ലഭിച്ചതോടെ രാജ്യം അതീവ ജാഗ്രതയിലാണ്.

ഗോവയിലും മുംബൈയിലും തീരത്തോടുചേർന്നു പ്രവർത്തിക്കുന്ന എല്ലാ കസിനോകൾക്കും വാട്ടർ സ്പോർട്സ് ഓപ്പറേറ്റർമാർക്കും ബാർജുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ആക്രമണം നടത്താൻ ഭീകരർ ഒരുങ്ങുന്നതായി കോസ്റ്റ് ഗാർഡ് ആണു വിവരം നൽകിയത്. ഗോവയ്ക്കു മാത്രമല്ല, മുംബൈ, ഗുജറാത്ത് തീരത്തും ഇതേ മുന്നറിയിപ്പു സന്ദേശം നൽകിയിട്ടുണ്ടെന്നും സാൽഗോൻകർ അറിയിച്ചു. ഇതുവഴി പോകുന്ന എല്ലാ കപ്പലുകൾക്കും ഇത്തരത്തിൽ അസ്വാഭാവിക സാഹചര്യങ്ങൾ നിരീക്ഷിക്കാൻ നിർദ്ദേശം നൽകി.

ജില്ലാ കോസ്റ്റ് ഗാർഡി് നൽകിയ മുന്നറിയിപ്പ് പ്രകാരം ദേശവിരുദ്ധ ശക്തികൾ ഇന്ത്യൻ മീൻപിടിത്ത ബോട്ടിൽ കറാച്ചിയിൽനിന്നു കയറിയതായും ഇന്ത്യയിലെത്തി ആക്രമണം നടത്താനാണ് ലക്ഷ്യമിടുന്നതെന്നുമുള്ള മുന്നറിയിപ്പും ലഭിച്ചതായി ഗോവ ടൂറിസം വകുപ്പ് നൽകിയ മുന്നറിയിപ്പു സന്ദേശത്തിൽ പറയുന്നു. എല്ലാ കപ്പലുകളും സുരക്ഷ വർധിപ്പിക്കണമെന്നും സംശയകരമായ എന്തുകണ്ടാലും റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP