Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ച് ദിവസത്തിനുള്ളിൽ മൂന്ന് പേരെ കൊലപ്പെടുത്തിയത് ടിക്ക്‌ടോക്ക് വില്ലൻ ജോണി ദാദ; രക്ഷപ്പെടാൻ ബസിൽ കയറിയതിന് പിന്നാലെ തടഞ്ഞ് നിർത്തിയത് പൊലീസ്; യാത്രക്കാരും പൊലീസും നോക്കി നിൽക്കെ സ്വയം വെടിയുതിർത്ത് മരിച്ചത് ബിജ്നോറിനെ വിറപ്പിച്ച കൊലയാളി

അഞ്ച് ദിവസത്തിനുള്ളിൽ മൂന്ന് പേരെ കൊലപ്പെടുത്തിയത് ടിക്ക്‌ടോക്ക് വില്ലൻ ജോണി ദാദ; രക്ഷപ്പെടാൻ ബസിൽ കയറിയതിന് പിന്നാലെ തടഞ്ഞ് നിർത്തിയത് പൊലീസ്; യാത്രക്കാരും പൊലീസും നോക്കി നിൽക്കെ സ്വയം വെടിയുതിർത്ത് മരിച്ചത് ബിജ്നോറിനെ വിറപ്പിച്ച കൊലയാളി

മറുനാടൻ മലയാളി ബ്യൂറോ

ബിജ്നോർ: മൂന്ന് പേരെ കൊലപ്പെടുത്തിയ ടിക്ക്‌ടോക്ക് വില്ലൻ ജോണി ദാദ എന്നറിയപ്പെടുന്ന അശ്വിനി കുമാർ പൊലീസ് ബസ് തടഞ്ഞ് നിർത്തി പരിശോധിക്കുന്നതിനിടെ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്. മരണസമയത്ത് ഇയാളുടെ പക്കലുണ്ടായിരുന്ന 14 പേജുള്ള നോട്ടിൽ മൂന്ന് കൊലപാതകങ്ങളുടെ സമ്പൂർണ്ണ വിവരണമാണ് ഉണ്ടായിരുന്നത്. ബിജ്നോറിലെ ബിജെപി നേതാവ് ഭീം സിംഗിന്റെ മകൻ രാഹുൽ കുമാറിനെയും ബന്ധുവായ കൃഷ്ണയെയും തന്റെ താമസ സ്ഥലത്തേക്ക് ക്ഷണിച്ച അശ്വിനി സെപ്റ്റംബർ 26 ന് ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തി. നിതിക ശർമ്മയെന്ന 27കാരിയെ സെപ്റ്റംബർ 30 നും ഇയാൾ കൊലപ്പെടുത്തി. എന്നാൽ അശ്വിനി കുമാറിന് യാതൊരു വിധ ക്രിമിനൽ പശ്ചാത്തലവും ഇല്ല.

അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജ്നോറിനെ വിറപ്പിച്ച കൊലയാളിയായി ഇയാൾ മാറി. 'ഞാൻ എല്ലാം നശിപ്പിക്കും', 'എന്റെ സംഹാരം കാണൂ' എന്നെല്ലാം ഇയാൾ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പലപ്പോഴായി കുറിച്ചിരുന്നു. എന്നാൽ ആർക്കും ഇയാളൊരു ശല്യക്കാരനാണെന്ന തോന്നലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇയാൾ പറയുന്നതൊന്നും ആരും കാര്യമായി എടുത്തതും ഇല്ല. രാഹുൽ കുമാറിനെയും ബന്ധുവായ കൃഷ്ണയെയും കൊന്നത് മദ്യപിച്ച ശേഷം ഉണ്ടായ തർക്കത്തിന് പിന്നാലെയാണെന്നാണ് പറയുന്നത്. വെടി വച്ചാണ് ഇരുവരേയും കൊന്നത്.

സിഐഎസ്എഫിൽ ചെന്നൈയിൽ സബ് ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്നാളെ വിവാഹം കഴിക്കാനിരുന്ന നിതിക ശർമ്മയെന്ന 27കാരിയെ ഇയാൾ കൊന്നത് വീടിനകത്ത് അതിക്രമിച്ച് കയറിയ ശേഷം വെടി വച്ചായിരുന്നു. ദുബൈയിലെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന നിതിക, വിവാഹത്തിന് വേണ്ടി തന്റെ നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഡിസംബർ രണ്ടിനാണ് നിതികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.ദിവസങ്ങൾക്കിടെ നടന്ന മൂന്ന് കൊലപാതകങ്ങൾ ബിജ്നോർ നഗരത്തെ വിറപ്പിച്ചു. പൊലീസ് പ്രതിയെ പിടികൂടാൻ ഡ്രോണുകൾ വരെ ഉപയോഗിച്ച് തെരച്ചിൽ നടത്തി. പൊലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസിലാക്കിയ പ്രതി ഉടനെ തന്നെ താമസ സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ തീരുമാനിച്ചു. രാത്രി 1.15 ന് ബസ് മാർഗം ബിജ്നോറിന് പുറത്തുകടക്കാനായിരുന്നു ശ്രമം.

വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഈ ബസ് വഴിയിൽ തടഞ്ഞുനിർത്തി തെരച്ചിൽ നടത്തി. ഈ സമയത്ത് തൂവാല കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു അശ്വിനി കുമാർ. പൊലീസ് ഇയാളോട് തൂവാല മാറ്റാൻ ആവശ്യപ്പെട്ട സമയത്ത് കൈയിലുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് അശ്വിനി തന്റെ തലയ്ക്ക് വെടിയുതിർത്തു. പൊലീസും യാത്രക്കാരും നോക്കി നിൽക്കേ ഇയാൾ അവിടെ വെച്ച് തന്നെ മരണപ്പെട്ടു. ഡൽഹിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അശ്വിനി ഈ ജോലി രാജിവച്ചിരുന്നു. ലഹരിയുടെ അമിതമായ ഉപയോഗം അശ്വിനിയുടെ മാനസിക ആരോഗ്യത്തെ ബാധിച്ചിരിക്കാമെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP