Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി സർക്കാരിന്റെ പദ്ധതിയെ വിമർശിച്ച റിപ്പോർട്ടു പിൻവലിപ്പിച്ചു; ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ വന്ന വാർത്ത മണിക്കൂറുകൾക്കകം അപ്രത്യക്ഷമായി; വാർത്തയുടെ തുടക്കം നല്ലതായിരുന്നില്ല, അതിനാൽ നീക്കി എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വിശദീകരണം

മോദി സർക്കാരിന്റെ പദ്ധതിയെ വിമർശിച്ച റിപ്പോർട്ടു പിൻവലിപ്പിച്ചു; ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ വന്ന വാർത്ത മണിക്കൂറുകൾക്കകം അപ്രത്യക്ഷമായി; വാർത്തയുടെ തുടക്കം നല്ലതായിരുന്നില്ല, അതിനാൽ നീക്കി എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വിശദീകരണം

ന്യൂഡൽഹി: മോദി സർക്കാറിന്റെ പദ്ധതിയെ വിമർശിച്ച വാർത്ത പിൻവലിപ്പിച്ചതായി ആരോപണം. പ്രധാനമന്ത്രി മന്ത്രി ഫസൽ ഭീമാ യോജനയെ വിമർശിച്ചുകൊണ്ട് സെപ്റ്റംബർ 14ന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്ത ബിജെപി ഇടപെട്ട് വെബ്സൈറ്റിൽ നിന്നും മണിക്കൂറുകൾക്കകം പിൻവലിച്ചതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. വാർത്തയുടെ തുടക്കം അത്ര നല്ലതായിരുന്നില്ല. അതിനാൽ നീക്കി എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വിശദീകരണം.

കർഷകർക്ക് സുരക്ഷാ കവചം എന്ന് വിശേഷിപ്പിച്ചാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. എന്നാൽ ഈ പദ്ധതി എങ്ങനെയാണ് രാജസ്ഥാനിലെ കർഷകരെ ചുറ്റിക്കുന്നത് എന്ന് തുറന്നുകാട്ടുന്നതായിരുന്നു വാർത്ത. റോസമ്മ തോമസ് റിപ്പോർട്ടു ചെയ്ത ഈ വാർത്ത ടൈംസ് ഓഫ് ഇന്ത്യ വെബ്സൈറ്റിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ തന്നെ പിൻവലിക്കപ്പെടുകയാണുണ്ടായത്.

2016ൽ മോദി സർക്കാർ കൊണ്ടുവന്ന ഈ പദ്ധതി ഇൻഷുറൻസ് കമ്പനികൾക്കായിരുന്നു ഏറെ ഗുണം ചെയ്തത്. ഇതിന്റെ ഉയർന്ന പ്രീമിയവും പ്രീമിയം അടയ്ക്കാൻ കഴിയാതെ പോകുന്നതുമെല്ലാം കമ്പനികൾക്ക് ഏപ്രിലോടെ തന്നെ 10,000 കോടിയോളം ലാഭം നേടാൻ സഹായകരമായെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ.
ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാട്ടി ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ട് മോദി സർക്കാറിനെ മാത്രമല്ല നിലവിൽ തന്നെ കർഷകരുടെ പ്രതിഷേധം നേരിടുന്ന രാജസ്ഥാനിലെ വസുന്ധരാ രാജെ സർക്കാറിനും വലിയ തിരിച്ചടിയായിരുന്നു.

വാർത്ത എഡിറ്റു ചെയ്യുന്നതിനെ കൂട്ടിച്ചേർത്ത 'ഫ്രോഡ്' (തട്ടിപ്പ്) എന്ന വാക്ക് നീക്കം ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ട് തയ്യാറാക്കിയ റോസമ്മ തോമസ് ദ വയറിനോടു പറഞ്ഞത്. ഇതിനു പുറമേ അധികൃതരുടെ വാദം കൂടി ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ നിബന്ധനകൾ താൻ അനുസരിക്കാൻ തയ്യാറായിട്ടും വാർത്ത നീക്കം ചെയ്യുകയാണുണ്ടായതെന്നാണ് അവർ പറയുന്നത്.

' വാർത്തയുടെ തുടക്കം അത്ര നല്ലതായിരുന്നില്ല.' എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ജയ്പൂർ റസിഡന്റ് എഡിറ്റർ കുനൽ മജുംദാർ പറയുന്നത്. ഇതു നീക്കിയതു സംബന്ധിച്ച് എന്തെങ്കിലും തിരുത്തോ വിശദീകരണമോ നൽകുമോയെന്ന് ചോദിച്ചപ്പോൾ 'അത് സാധാരണയായി ഉണ്ടാവാറില്ല. വാർത്തയുടെ പരിഷ്‌കരിച്ച കോപ്പി ഡൽഹിയിലേക്ക് അയച്ചിട്ടുണ്ട്. അതിന് അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്' എന്നാണ് പറഞ്ഞത്.

എന്നാൽ ഇതേ വാർത്ത ടൈംസ് ഓഫ് ഇന്ത്യയുടെ സഹോദര പ്രസിദ്ധീകരണമായ നവഭാരത് ടൈംസിന്റെ വെബ്സൈറ്റിലെ ഗുഡ് ഗവേണൻസ് എന്ന വിഭാഗത്തിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ വെബ്സൈറ്റിൽ വാർത്ത ഇപ്പോഴും ലഭ്യമാണ്.നേരത്തെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കുമെതിരെയുള്ള വാർത്ത മുൻനിര മാധ്യമങ്ങളിൽ നിന്നും കേന്ദ്രസർക്കാർ പിൻവലിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.

അമിത്ഷായുടെ സ്വത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 300 ശതമാനം വർധിച്ചുവെന്ന വാർത്തകളാണ് പ്രസിദ്ധീകരിച്ച് ഏതാനും മണിക്കൂറുകൾക്കകമാണ് ടൈംസ് ഓഫ് ഇന്ത്യയുടെ അഹമ്മദാബാദ് എഡിഷനിൽ നിന്നും ഡി.എൻ.എയുടെയും സൈറ്റുകളിൽ നിന്ന് അപ്രത്യക്ഷമായത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഡിഗ്രി സംബന്ധിച്ച വാർത്തയും വെബ്‌സൈറ്റുകളിൽ നിന്നും പിൻവലിപ്പിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP