Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മമത ബാനർജിക്ക് തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; കൊൽക്കത്ത മുന്മന്ത്രിയും മമതയുടെ ഉറ്റ അനുയായിയുമായ സോവൻ ചാറ്റർജി ബിജെപിയിൽ ചേർന്നു

മമത ബാനർജിക്ക് തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; കൊൽക്കത്ത മുന്മന്ത്രിയും മമതയുടെ ഉറ്റ അനുയായിയുമായ സോവൻ ചാറ്റർജി ബിജെപിയിൽ ചേർന്നു

സ്വന്തം ലേഖകൻ

കൊൽക്കത്ത: ബംഗാളിൽ ഭരണംപിടിക്കാൻ കച്ചകെട്ടി ഇറങ്ങിയ ബിജെപി ഓരോ നേതാക്കളെയായി മറുകണ്ടം ചാടിക്കുന്നു. മുൻ കൊൽക്കത്ത മേയരും മുൻ മന്ത്രിയും തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവുമായി സോവൻ ചാറ്റർജിയാണ് ഏറ്റവും ഒടുവിൽ മറുകണ്ടം ചാടിയിരിക്കുന്നത്. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവാണ് സോവൻ ചാറ്റർജി.

നിലവിൽ ബെഹാല പർബയിൽ നിന്നുള്ള എംഎ‍ൽഎയാണ് അദ്ദേഹം. നിലവിൽ തൃണമൂൽ കോൺഗ്രസിനേറ്റ വൻഅടിയായായണ് സോവൻ ചാറ്റർജിയുടെ തീരുമാനത്തെ രാഷ്ട്രീയനിരീക്ഷകർ കരുതുന്നത്. മുകുൾ റോയിക്ക് ശേഷം ബിജെപിയിൽ ചേരുന്ന ഉന്നത നേതാവാണ് സോവൻ ചാറ്റർജി. സോവൻ ചാറ്റർജിക്കൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തും ഉറ്റ അനുയായിയുമായ ബൈശാഖി ബാനർജിയും ബിജെപിയിൽ ചേർന്നിട്ടുണ്ട്.

അടുത്തവർഷം നടക്കുന്ന കൊൽക്കത്ത കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം പിടിക്കുമെന്ന് സോവൻ ചാറ്റർജിയെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് മുകുൾ റോയി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചതു മുതൽ മമതയോടൊപ്പം നിലകൊണ്ട നേതാവാണ് മുകുൾ റോയ്. രണ്ടുതവണ കൊൽക്കത്ത മേയറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ ഫണ്ട് റൈസറായാണ് ചാറ്റർജി അറിയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP