Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിതഭാരവുമായി എത്തിയ ട്രാക്ക്ടർ റോഡരികിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

അമിതഭാരവുമായി എത്തിയ ട്രാക്ക്ടർ റോഡരികിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

പാറ്റ്‌ന : അമിതഭാരവുമായി എത്തിയ ട്രാക്ടർ റോഡരികിൽ നിന്ന കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ് ആറുപേർക്ക് ദാരുണാന്ത്യം. ബിഹാറിലെ ഗോപാൽഗഞ്ചിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

ട്രാക്ടർ റോഡിന്റെ ഒരു വശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞു വീണാണ് അപകടം സംഭവിച്ചത്. ട്രാക്ടർ റോഡിലെ കുഴിയിൽ വീണതോടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

10 നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ച കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ കുട്ടികൾ ചികിത്സയിലാണ്. കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഉടൻ തന്നെ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP