Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകം വളരുമ്പോഴും കണ്ടില്ലെന്ന് നടിക്കാൻ ഉറച്ച് ഇന്ത്യ; വാട്‌സാപ്പും മെസഞ്ജറും വഴിയുള്ള സൗജന്യ ഫോൺവിളി തടയാൻ നിയമം നിർമ്മിക്കാൻ ആലോചന; മോദി സർക്കാരിന്റെ നീക്കം ടെലിക്കോം ഭീമന്മാരുടെ കീശ രക്ഷിക്കാൻ

ലോകം വളരുമ്പോഴും കണ്ടില്ലെന്ന് നടിക്കാൻ ഉറച്ച് ഇന്ത്യ; വാട്‌സാപ്പും മെസഞ്ജറും വഴിയുള്ള സൗജന്യ ഫോൺവിളി തടയാൻ നിയമം നിർമ്മിക്കാൻ ആലോചന; മോദി സർക്കാരിന്റെ നീക്കം ടെലിക്കോം ഭീമന്മാരുടെ കീശ രക്ഷിക്കാൻ

വിവരസാങ്കേതിക വിദ്യയുടെ ലോകം വളരുമ്പോഴും, അതിന്റെ സേവനം സാധാരണക്കാർക്ക് ലഭിക്കരുതെന്ന വാശിയിലാണ് നമ്മുടെ അധികൃതർ. വാട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബർ തുടങ്ങിയ ഇൻസ്റ്റന്റ് മെസേജിങ് സർവീസുകൾ വന്നതോടെ, ലോകം എത്രമേൽ അടുത്തുവെന്ന് ചിന്തിക്കാൻ ഇവർക്കാവുന്നില്ല. ഇത്തരം സർവീസുകളിലൂടെ നടത്തുന്ന സൗജന്യ ഫോൺവിളികളും സൗജന്യ സന്ദേശങ്ങളും തടയാനാണ് ടെലിക്കോം അഥോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നീക്കം.

വാട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബർ തുടങ്ങിയ ആപ്ലിക്കേഷനുകൾ (VoIP and IM applicatiosn) രാജ്യത്തെ ടെലിക്കോം കമ്പനികൾക്ക് പ്രതിഫലം നൽകുന്ന രീതിയിലേക്കാണ് നിയമനിർമ്മാണം പുരോഗമിക്കുന്നത്. കോടിക്കണക്കിന് രൂപ ചെലവിട്ട് സ്‌പെക്ട്രം സ്വന്തമാക്കുന്ന കമ്പനികൾക്ക് ഇത്തരം ആപ്ലിക്കേഷനുകൾ കനത്ത നഷ്ടമുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇതിനകം കോർപറേറ്റുകളുടെ സർക്കാർ എന്ന ചീത്തപ്പേര് കേട്ടുകഴിഞ്ഞ നരേന്ദ്ര മോദി സർക്കാർ, ഇക്കാര്യത്തിലും കോർപറേറ്റുകളുടെ താത്പര്യത്തിനൊപ്പമാണ്. അവരുടെ കീശ ചോരാതിരിക്കുക എന്നതുമാത്രമാണ് ഈ സംഭവത്തിലെയും ലക്ഷ്യം.

ഇത്തരം സൗജന്യ മെസേജിങ് സർവീസുകൾ നിയന്ത്രിക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയ കൺസൾട്ടേഷൻ പേപ്പർ ട്രായ് പുറത്തുവിട്ടുവെന്നും എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് സൂചന. തീരുമാനം വരുന്നതുവരെ വാട്‌സ്ആപ്പും സ്‌കൈപ്പും വൈബറുമെല്ലാം ഇപ്പോഴത്തെ രീതിയിൽതന്നെ പ്രവർത്തിക്കും. അതിനുശേഷം, തീരുമാനം വന്നുകഴിഞ്ഞാൽ, ഓരോ വിളിക്കും മെസ്സേജിനും സാധാരണ ടെലിക്കോം സേവനങ്ങളുടേതുപോലെ പണം മുടക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

വാട്‌സ്ആപ്പും സ്‌കൈപ്പും പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകൾ മെസേജുകളും ഫോൺവിളിയും സൗജന്യമായി സാധ്യമാക്കിയതാണ് ടെലകോം കമ്പനികൾക്ക് തലവേദനയായത്. ഇതോടെ, സാധാരണ ടെലിക്കോം കമ്പനികൾക്ക് വൻതോതിലുള്ള നഷ്ടം നേരിട്ടതായാണ് പരാതി. വാട്ട്‌സ്ആപ്പും വൈബറുമൊക്കെ പ്രധാന ആശയവിനിമയ സംവിധാനങ്ങളായതോടെ, ടെലിക്കോം കമ്പനികൾ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

എന്നാൽ, ഈ വാദം പൊള്ളയാണെന്ന് കണ്ടെത്താൻ പ്രയാസമില്ല. വാട്‌സ്ആപ്പായാലും സ്‌കൈപ്പായാലും പ്രവർത്തിക്കണമെങ്കിൽ ഇന്റർനെറ്റ് കണക്ഷൻ നിർബന്ധമാണ്. അതിപ്പോഴും നൽകുന്നത് ടെലിക്കോം കമ്പനികൾ തന്നെയാണ്. ഇത്തരം ആപ്ലിക്കേഷനുകളുടെ ഉപയോഗം വർധിച്ചതോടെ, അതിന്റെ വരുമാനം യഥാർഥത്തിൽ ചെന്നുചേരുന്നത് ടെലിക്കോം കമ്പനികളിലാണെന്നതാണ് പരമാർഥം. ഇതിനു പുറമെ കൊള്ളലാഭമുണ്ടാക്കുകയെന്ന തന്ത്രമാണ് ട്രായിയിലൂടെ നടപ്പാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP