Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിലെത്താൻ വേണ്ടി മൃതദേഹമായി അഭിനയിച്ച് ആംബലുൻസിൽ യാത്ര;വ്യാജ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കി പറ്റിക്കൽ വേറെയും; കൊറോണ കാലത്ത് പൊലീസിനെ പറ്റിച്ച ഉഡായിപ്പിനെ പൊക്കി ക്വാറന്റൈനിലാക്കി ശ്രീനഗർ പൊലീസ്; സഹായിച്ച മൂന്ന് പേർ കൂടി അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ലോക്ക്ഡൗൺ കാലത്ത് വീട്ടിലെത്താൻ 'മൃതദേഹമായി അഭിനയിച്ച' ആൾ അറസ്റ്റിൽ. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള ഹക്കിം ദിൻ എന്നയാളാണ് അറസ്റ്റിലായത്.അപകടത്തിൽപ്പെട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഹക്കിം. എന്നാൽ പരിക്ക് ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയ സമയത്താണ് രാജ്യവ്യാപക ലോക്ക്ഡൗൺ വരുന്നത്. ഇതോടെ സ്വന്തം വീട്ടിലെത്താനാകാതെ ഇയാൾ കുടുങ്ങി.

പിന്നാലെ മൂന്നുപേരുടെ സഹായത്തോടെ താൻ മരിച്ചതായി ഹക്കിം ദിൻ വ്യാജ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കുകയും ആംബുലൻസിൽ വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുകയും ചെയ്തു.

എന്നാൽ വീട്ടിലേക്കുള്ള യാത്രക്കിടെ വഴിയിൽ വെച്ച് പൊലീസ് ആംബുലൻസ് തടഞ്ഞ് പരിശോധിച്ചു. മരിച്ചുവെന്ന് സർട്ടിഫിക്കറ്റിലുള്ളയാൾ ജീവനോടെ ഇരിക്കുന്നത് കണ്ട് പൊലീസ് ഞെട്ടി.

ഹക്കീമിനെയും മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കാനും മറ്റും സഹായിച്ച മൂന്ന് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ക്വാറന്റൈനിലാക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP