Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാവിവൽക്കരണത്തിന്റെ പത്മാ അവാർഡുകൾ പ്രഖ്യാപിക്കാൻ ഇനി രണ്ട് നാൾ കൂടി; പത്മഭൂഷൺ അന്തിമ ലിസ്റ്റിൽ അമൃതാനന്ദമയിയും ശ്രീ ശ്രീ രവിശങ്കറും രാംദേവും; പട്ടികയിൽ ഇടം പിടിച്ചത് 25ൽ അധികം ആത്മീയ നേതാക്കൾ; മോഹൻലാലിനെ ഒഴിവാക്കിയെന്ന് സൂചന

കാവിവൽക്കരണത്തിന്റെ പത്മാ അവാർഡുകൾ പ്രഖ്യാപിക്കാൻ ഇനി രണ്ട് നാൾ കൂടി; പത്മഭൂഷൺ അന്തിമ ലിസ്റ്റിൽ അമൃതാനന്ദമയിയും ശ്രീ ശ്രീ രവിശങ്കറും രാംദേവും; പട്ടികയിൽ ഇടം പിടിച്ചത് 25ൽ അധികം ആത്മീയ നേതാക്കൾ; മോഹൻലാലിനെ ഒഴിവാക്കിയെന്ന് സൂചന

ന്യൂഡൽഹി: ഇത്തവണത്തെ പത്മാ പുരസ്‌കാര പട്ടകയിൽ ഏറെയും ആത്മീയ നേതാക്കളെന്ന് സൂചന. യോഗ ഗൂരു ബാബ രാംദേവും ആർട്ട് ഓഫ് ലിവിങ്ങ് ആചാര്യൻ രവി ശങ്കറും അമൃതാനന്ദമയിയും പട്ടികയിലുണ്ട്. ഇതിൽ രാംദേവിനെതിരെ കേസ് ഉള്ളതിനാൽ പത്മ പുരസ്‌കാരം നൽകുന്നതിൽ തടസ്സവുമുണ്ട്. എന്നാൽ രാംദേവിന് പത്മാ പരുസ്‌കാരം നൽകണമെന്ന് തന്നെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തീരുമാനം. പത്മവിഭൂഷൺ പുരസ്‌കാരത്തിന് പരിഗണിക്കുന്ന മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിക്കും അയോധ്യക്കേസിന്റെ നിയമ പ്രശ്‌നമുണ്ട്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ അദ്വാനിക്കും പുരസ്‌കാരം നൽകാനാണ് നീക്കം.

തുളസി പീഠം മഠാധിപതി ജഗദ്‌ഗുരു രാമചന്ദ്രാചാര്യ സ്വാമി, ഹരിദ്വാറിലെ സ്വാമി സത്യാമൃതാനന്ദ, തുംകൂർ മഠാധിപതി ശിവ കുമാര സ്വാമി എന്നിവരുടെ പേരും പട്ടികയിലുണ്ട്. ആത്മീയ നേതാക്കളിൽ അമൃതാനന്ദമയിക്കും രാംദേവിനും പത്മഭൂഷൺ നൽകാനാണ് സാധ്യത. മുൻ പ്രധാനമന്ത്രി എബി വാജ്‌പേയ്ക്ക് ഭാരതരത്‌ന നൽകിയ സാഹചര്യത്തിൽ അദ്വാനിക്ക് പത്മവിഭൂഷൺ നൽകണമെന്ന നിർദ്ദേശം ബിജെപി നേതൃത്വം കേന്ദ്ര സർക്കാരിന് നൽകിയുന്നു. ഇത് പ്രധാനമന്ത്രി മോദിയും അംഗീകരിച്ചു. ആയോധ്യാക്കേസും തടസ്സമാകരുതെന്നാണ് നിർദ്ദേശം. അതിനിടെ ഹൈന്ദവ നേതാക്കൾക്ക് പത്മ പുരസ്‌കാരങ്ങൾ ഏറെയും പോകുമ്പോൾ വലിയ വിവാദങ്ങൾക്കും തുടക്കമാകും. 25 ഓളം ആത്മീയ നേതാക്കൾ പട്ടികയിൽ ഉണ്ടെന്നാണ് സൂചന.

രാജ്യത്തിന്റെ ആത്മീയ മേഖലയിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് രാംദേവിനും രവിശങ്കറിനും അമൃതാനന്ദമയിക്കും പുരസ്‌കാരം നൽകുന്നതെന്നാണ് സൂചന. നേരത്തെ രാംദേവിന് ഇസഡ് കാറ്റഗറി സുരക്ഷ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പരസ്യമായി നിലപാട് എടുത്തവരാണ് രാംദേവും രവിശങ്കറും. ഇതിനുള്ള സമ്മാനമാണ് പത്മാപുരസ്‌കാരങ്ങളെന്ന വാദം സജീവമായി ഉയർന്നു കഴിഞ്ഞു. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം പത്മാ അവാർഡിലെ ഹൈന്ദവവൽക്കരണത്തിനെതിരെ ശക്തമായി രംഗത്ത് വരാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം.

തമിഴ്‌നാട്ടിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ പരിഗണിക്കുന്ന രജനികാന്തും പട്ടികിയിലുണ്ട്. ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും അദ്വാനിക്കൊപ്പം പത്മവിഭൂഷൺ നൽകിയേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചരണത്തിനിറങ്ങിയ ഗാനരചയിതാവ് ഗുരു പ്രസൂൺ ജോഷി, സിനിമാ മേഖലയിൽ നിന്നുള്ള സഞ്ജയ് ലീലാ ബൻസാലി, ദിലീപ് കുമാർ എന്നിവർക്കും പത്മാ അവാർഡ് ലഭിക്കും. ഈ സാഹചര്യത്തിലാണ് മോഹൻലാലിന് അവസരം നിഷേധിക്കപ്പെടുന്നത്. ലാലിന് പത്മഭൂഷൺ നൽകണമെന്ന് കേരള സർക്കാർ ശുപാർശ ചെയ്തിരുന്നു. മുതിർന്ന അഭിഭാഷകനും മലയാളിയുമായ കെകെ വേണുഗോപാലിനെ പത്മവിഭൂഷണിനായി പരിഗണിക്കുന്നുണ്ട്. 150 ഓളം പേരുടെ പട്ടികയാണ് കേന്ദ്ര സർക്കാർ തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യൻ ഹോക്കി ടീം നായകൻ സർദാര സിങ്, ബാഡ്മിന്റൺ താരം പിവി സിന്ധു, ചെസ് താരം സായികിരൺ കൃഷ്ണൻ, ഗുസ്തിക്കാരൻ സുശീൽ കുമാർ, പരിശീലകൻ സത്പാൽ എത്തിവർക്കും പത്മാ പുരസ്‌കാരം ലഭിച്ചേക്കും. എവറസ്റ്റ് കീഴടക്കിയ ആദ്യ വികലാംഗയായ വനിത അരുണിമാ സിൻഹയുടെ പേരും പരിഗണനയിലുണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞൻ ബിബേക് ദേബ്രോയി, മാദ്ധ്യമ പ്രവർത്തകരായ രജത് ശർമ്മ, ഹരി ശങ്കർ വ്യാസ്, തെരഞ്ഞെടുപ്പ് മുഖ്യകമ്മീഷണറായിരുന്ന എൻ ഗോപാലസ്വാമിയും പരിഗണനാ പട്ടികയിലുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP