Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പീഡനത്തെ തുടർന്ന് ഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന ഭാര്യയെ മുത്തലാഖ് ചൊല്ലിയത് കോടതിയിൽ കേസ് നടക്കുന്നതിനിടെ; ക്രിമിനൽ കുറ്റമായിരുന്നിട്ടും ഷാക്കിൽ അഹമ്മദ് മൊഴി ചൊല്ലിയത് മകന് നൽകിയ സമ്മാനം നിരസിച്ചതോടെ

പീഡനത്തെ തുടർന്ന് ഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന ഭാര്യയെ മുത്തലാഖ് ചൊല്ലിയത് കോടതിയിൽ കേസ് നടക്കുന്നതിനിടെ; ക്രിമിനൽ കുറ്റമായിരുന്നിട്ടും ഷാക്കിൽ അഹമ്മദ് മൊഴി ചൊല്ലിയത് മകന് നൽകിയ സമ്മാനം നിരസിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: മകന് കൊടുക്കാൻ നൽകിയ സമ്മാനം വാങ്ങാതിരിന്ന ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്. രാജസ്ഥാനിലെ ബരാൻ ജില്ലയിലാണ് 24കാരിയായ ഷബറുന്നിസ എന്ന യുവതിയെ ഭർത്താവ് ഷാക്കിൽ അഹമ്മദ് മൊഴി ചൊല്ലിയത്. ഭർത്താവിന്റെ വീട്ടിലെ പീഡനങ്ങൾ സഹിക്കാനാകാതെ യുവതി മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിലായിരുന്നു താമസം. ഇവരുടെ മകനും യുവതിക്കൊപ്പമാണ്. ഭർത്താവിനെതിരെ ഷബറുന്നിസ ഗാർഹിക പീഡനത്തിന് പരാതി നൽകിയിട്ടുണ്ടായിരുന്നു. ഈ കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് നിയമാനുസൃതമല്ലാത്ത മുത്തലാഖ് ചൊല്ലി ഷാക്കിൽ അഹമ്മദ് വിവാഹ ബന്ധം വേർപെടുത്തിയത്.

കേസിന്റെ വിചാരണയ്ക്കായി കോടതിയിൽ എത്തിയപ്പോഴാണ് സംഭവം. വിചാരണ കഴിഞ്ഞ് മടങ്ങുമ്പോൾ ഷബറുന്നിസയെ തടഞ്ഞു നിർത്തി മകനു നൽകാനായി ഒരു ക്യാരംസ് ബോർഡ് ഷാക്കിൽ കൊടുത്തു. എന്നാൽ അത് വാങ്ങാൻ അവർ തയാറായില്ല. ക്ഷുഭിതനായ ഷാക്കിൽ മൂന്നു വട്ടം തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നുവെന്നു ഷബറുന്നിസ പൊലീസിനോടു പറഞ്ഞു. 2019 മാര്യേജ് ആക്റ്റ് പ്രകാരം മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വകുപ്പു ചുമത്തി ഷാക്കിലിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തെന്നു പൊലീസ് അറിയിച്ചു. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് പറഞ്ഞു.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ല് 2019 ജൂലൈയിൽ പാർലമെന്റ് പാസാക്കിയിരുന്നു. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവർഷം വരെ ജയിൽശിക്ഷയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് സർക്കാർ ബിൽ കൊണ്ടുവന്നത്. അതിനു ശേഷം രാജസ്ഥാനിലെ കോട്ടയിൽ രജിസ്റ്റർ ചെയ്യുന്ന അഞ്ചാമത്തെ കേസാണിത്. മൂന്നു കേസുകൾ കോട്ട നഗരത്തിലും രണ്ടെണ്ണം ഝലാവാറിലെ സുനെൽ പൊലീസ് സ്റ്റേഷനിലുമാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP