Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീധനത്തിന്റെ പേരിൽ മുത്തലാഖ് ചൊല്ലി പട്ടിണിക്കിട്ട് ആറ് മാസം പ്രായമായ കുട്ടിയുള്ള യുവതിയെ കൊന്നു; കുടിക്കാൻ വെള്ളം പോലും നൽകാതെ നീണ്ടനാളായി പീഡിപ്പിച്ചു; യുപിയിൽ ഇന്നലെ നടന്നത്കൊടും ക്രൂരത

സ്ത്രീധനത്തിന്റെ പേരിൽ മുത്തലാഖ് ചൊല്ലി പട്ടിണിക്കിട്ട് ആറ് മാസം പ്രായമായ കുട്ടിയുള്ള യുവതിയെ കൊന്നു;  കുടിക്കാൻ വെള്ളം പോലും നൽകാതെ നീണ്ടനാളായി പീഡിപ്പിച്ചു; യുപിയിൽ ഇന്നലെ നടന്നത്കൊടും ക്രൂരത

മറുനാടൻ ഡെസ്‌ക്‌

യുപി: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് പട്ടിണിക്കിട്ട് ഭർത്താവ് കൊന്നു. യുപിയിലെ ബാരെല്ലി സ്വദേശിയായ റാസിയ എന്ന യുവതിയാണ് മുത്തലാഖ് ചൊല്ലിയ ശേഷം ഒരുമാസം നീണ്ട പീഡനങ്ങൾക്ക് ഒടുവിൽ ദാരുണമായി മരിച്ചത്. കുടിക്കാൻ വെള്ളം പോലും നൽകാതെ ഇവരെ നീണ്ട നാളായി പീഡിപ്പിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് ആറ് മാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വിവാഹ ശേഷം ഭർത്താവ് നഹീം റാസിയയെ ക്രൂരമായി മർദിച്ചിരുന്നു. പൊലീസിൽ പരാതി നൽകിയപ്പോൾ ഇനി നന്നായി നോക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് മടക്കി കൊണ്ടു പോവുകയായിരുന്നു.

എന്നാൽ തുടർന്നും ഇയാൾ വീട്ടുതടങ്കലിലാക്കി മർദിച്ചിരുന്നു. പിന്നീടാണ് ഇതേക്കുറിച്ച് യുവതിയുടെ കുടുംബം അറിഞ്ഞത്. ഇവർ വന്ന് രക്ഷപ്പെടുത്തുമ്പോൾ മരണത്തിന്റെ വക്കിലായിരുന്നു റസിയ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

റസിയയുടെ ഭർത്താവ് മുൻപ് ഒരു വിവാഹം കഴിച്ചിരുന്നു. ഈ യുവതിയേയും സ്ത്രീധനം ആവശ്യപ്പെട്ട് മർദിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.ആദ്യം സ്വാഭാവിക മരണമാണെന്ന് പറഞ്ഞ് കൈയാഴിഞ്ഞ പൊലീസ് പിന്നീട് നാട്ടുകാരുടെ പരാതിയെ തുടർന്ന് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP