Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളത്തിലെ കാമ്പസിൽ നിന്നും പ്രിൻസിപ്പാൾ കൊടിമരം മാറ്റുമ്പോൾ തൃപുരയിൽ എബിവിപിയുടെ പതാക ഉയർത്തുന്നത് സർവകലാശാല വൈസ് ചാൻസിലർ; പതാക ഉയർത്തിയത് സാംസ്‌കാരിക സംഘടന ആയതിനാലെന്ന് വിജയകുമാർ ലക്ഷ്മികാന്ത് റാവു; കോളജിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും വിശദീകരണം

കേരളത്തിലെ കാമ്പസിൽ നിന്നും പ്രിൻസിപ്പാൾ കൊടിമരം മാറ്റുമ്പോൾ തൃപുരയിൽ എബിവിപിയുടെ പതാക ഉയർത്തുന്നത് സർവകലാശാല വൈസ് ചാൻസിലർ; പതാക ഉയർത്തിയത് സാംസ്‌കാരിക സംഘടന ആയതിനാലെന്ന് വിജയകുമാർ ലക്ഷ്മികാന്ത് റാവു; കോളജിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ത്രിപുര: കോളേജിൽ നടന്ന പരിപാടിയിൽ എബിവിപിയുടെ പതാക ഉയർത്തിയ ത്രിപുര സർവകലാശാല വൈസ് ചാൻസലറുടെ നടപടി വിവാദത്തിൽ. ജൂലായ് 10 നാണ് എബിവിപിയുടെ ഒരു പരിപാടിയിൽ വെച്ച് വൈ.ചാൻസലർ വിജയകുമാർ ലക്ഷ്മികാന്ത് റാവു ധരുർകർ പതാക ഉയർത്തിയത്. എന്നാൽ എ ബി വി പി ഒരു സാമൂഹിക സാംസ്‌കാരിക സംഘടന ആണെന്നും കൊടിമരം ഉയർത്തിയതിൽ രാഷ്ട്രീയ ബന്ധമില്ലെന്നും വിജയകുമാർ ലക്ഷ്മികാന്ത് റാവു ധരുർകർ പറഞ്ഞു. ഇന്ത്യയിലുള്ള നിരവധി സംഘടനകളുമായി തനിക്ക് ബന്ധമുണ്ട്. വൈസ് ചാൻസലർ എന്ന നിലയിൽ കോളേജിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതുകൊണ്ട് തെറ്റില്ലെന്നും തന്നെ ക്ഷണിച്ചതുകൊണ്ടാണ് താൻ പരിപാടിക്ക് പോയതെന്നും ചാൻസലർ പറഞ്ഞു. പ്രസംഗവും മരം നടീലും പരിപാടിയോട് അനുബന്ധിച്ച് ഉണ്ടായിരുന്നെന്നും കൊടിമരം ഉയർത്തൽ മാത്രമല്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

എബിവിപി ഒരു ദേശവിരുദ്ധ സംഘടനയോ തീവ്രവാദ സംഘടനയോ അല്ല. സാമൂഹിക സാംസ്‌കാരിക സംഘടനയാണ്. സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്നും ധരുർകർ പറഞ്ഞു. അതേ സമയം പരിപാടിയിൽ എബിവിപിയുടെ പതാക ഉയർത്തിയോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായി മറുപടി പറഞ്ഞില്ല. എസ്.എഫ്.ഐ അടക്കമുള്ള മറ്റു വിദ്യാർത്ഥി സംഘടനകളുടെ പതാക ഉയർത്തുമോ എന്ന ചോദ്യത്തിന് കാൾ മാക്സിന്റെയും മാവോ സെതൂങിന്റേയും തത്വങ്ങൾ ആഴത്തിൽ പഠിച്ചിട്ടുണ്ട് . എല്ലാ വിദ്യാർത്ഥി സംഘടനകളേയും തുറന്നമനസ്സോടെയാണ് താൻ പിന്തുണയ്ക്കുന്നതെന്നും ധരൂർകർ പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളത്തിൽ ബ്രണ്ണൻ കോളേജിലെ പ്രിൻസിപ്പൾ ഫൽഗുണൻ എബിവിപിയുടെ കൊടിമരം എടുത്തുമാറ്റിയത് ഏറെ വിവാദമായിരുന്നു. നിയമം ലംഘിച്ചാണ് എ.ബി.വി.പി കൊടിമരം സ്ഥാപിച്ചത് കോളേജിൽ സമാധാന അന്തരീക്ഷം ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും പ്രിൻസിപ്പൾ പറഞ്ഞിരുന്നു. കോളേജിനകത്ത് ഒരു സംഘർഷാവസ്ഥ ഇല്ലാതാക്കാനാണ് താൻ കൊടിമരം എടുത്തു മാറ്റിയതെന്നും ആയിരത്തഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികൾ ഒരു ഭാഗത്തും ഏഴോളം വരുന്ന എ.ബി.വി.പി പ്രവർത്തകർ ഒരു ഭാഗത്തും ഉള്ള അവസ്ഥയിൽ തനിക്ക് ഉചിതമായി തോന്നിയതാാണ് ചെയ്തതെന്നും പ്രിൻസിപ്പൽ കെ ഫൽഗുനൻ പറഞ്ഞിരുന്നു. അതിനു ശേഷം തനിക്ക് എ ബി വി പിയുടെ വധഭീഷണി ഉണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറയുകയുണ്ടായി. എന്നാൽ സംഭവം നടന്ന് രണ്ടാമത്തെ ദിവസം എബിവിപി പ്രവർത്തകർ വീണ്ടും കൊടിമരം സ്ഥാപിച്ചു. എസ്.എഫ്.ഐ കൊടിമരം നിലനിർത്തി തങ്ങളുടെ കൊടിമരം പിഴുതത് നേതൃത്വത്തെ ചൊടിപ്പിച്ചതിനെ തുടർന്ന് അവർ വീണ്ടും അത് സ്ഥാപിക്കുകയായിരുന്നു. പ്രിൻസിപ്പൾ കോളേജിൽ ഇടത് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന എ ബി വി പി പ്രവർത്തകർ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP