Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കല്യാണമെങ്ങനെ ലൗ ജിഹാദാകും' ? ആർഎസ്എസ് നേതാവിന്റെ അനന്തരവൾ കോൺഗ്രസ് നേതാവിന്റെ മകനെ വിവാഹം ചെയ്തതിന് പിന്നാലെ ട്രോൾ പെരുമഴ; യുപിയിലെ നേതാവായ രാംലാലിന്റെ അനന്തരവൾ ശ്രീയാ ഗുപ്ത ഇതര സമുദായക്കാരനായ യുവാവിനെ വിവാഹം ചെയ്തതിന് പിന്നാലെ അനാവശ്യ കമന്റുകളുമായി ഓൺലൈൻ 'സമുദായ സ്‌നേഹികൾ'

'കല്യാണമെങ്ങനെ ലൗ ജിഹാദാകും' ? ആർഎസ്എസ് നേതാവിന്റെ അനന്തരവൾ കോൺഗ്രസ് നേതാവിന്റെ മകനെ വിവാഹം ചെയ്തതിന് പിന്നാലെ ട്രോൾ പെരുമഴ; യുപിയിലെ നേതാവായ രാംലാലിന്റെ അനന്തരവൾ ശ്രീയാ ഗുപ്ത ഇതര സമുദായക്കാരനായ യുവാവിനെ വിവാഹം ചെയ്തതിന് പിന്നാലെ അനാവശ്യ കമന്റുകളുമായി ഓൺലൈൻ 'സമുദായ സ്‌നേഹികൾ'

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: കോൺഗ്രസ് നേതാവിന്റെ മകനെ ആർഎസ്എസ് നേതാവിന്റെ അനന്തരവൾ വിവാഹം കഴിച്ചതിന് പിന്നാലെ വന്ന ട്രോളുകൾക്കെതിരെ വൻ രോഷമാണ് ഇപ്പോൾ ഉയരുന്നത്. യുപിയിലെ ബിജെപി നേതാവും ആർഎസ്എസ് പ്രതിനിധിയുമായ രാംലാലിന്റെ അനന്തരവൾ ശ്രീയ ഗുപ്തയും യുപിയിലെ തന്നെ കോൺഗ്രസ് നേതാവിന്റെ മകനും തമ്മിൽ വിവാഹം കഴിച്ചതിന് പിന്നാലെയാണ് വിവാദപ്പുക ഉയരുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്‌ച്ചയായിരുന്നു വിവാഹം.

വിവാഹം ലൗ ജിഹാദ് അല്ലേ എന്ന് ചോദിച്ചായിരുന്നു സമൂഹ മാധ്യമത്തിൽ ട്രോൾ മഴ തുടങ്ങിയത്. ലഖ്‌നൗവിലെ ഫൈവ് സ്റ്റാർ ഹോട്ടലായ താജ് വിവാന്തയിലാണ് വിവാഹ സത്കാരം നടന്നത്. സംസ്ഥാന ഗവർണറും മുൻ ബിജെപി നേതാവുമായ രാംനായിക്, കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി, യുപി ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ എന്നിവരും മന്ത്രിമാരായ സുരേഷ് ഖന്ന, നന്ദഗോപാൽ നന്ദി തുടങ്ങിയ പ്രമുഖർ കല്യാണ ചടങ്ങിൽ പങ്കെടുത്തിരുന്നു.

രാജ്യത്തെ സാധാരണക്കാരായ മനുഷ്യർക്കിടയിൽ ഹിന്ദു-മുസ്ലിം വിവാഹം ഉണ്ടാകുമ്പോൾ അത് 'ലൗ ജിഹാദ്' എന്നാരോപിക്കുകയും കലാപത്തിലേക്ക് വരെ കാര്യങ്ങൾ എത്തിക്കുകയും ചെയ്യുന്നവർ ധനവാന്മാർ ആയതു കൊണ്ടും നേതാക്കളുടെ മക്കളാണ് എന്നതുകൊണ്ടുമാണോ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാത്തതെന്നും സമൂഹ മാധ്യമങ്ങളിൽ പരാമർശം ഉയരുകയാണ്. ഭീം ആർമി നേതാവായ ചന്ദ്രശേഖർ ആസാദ്, ഇക്കാര്യത്തിൽ ആർഎസ്എസിന്റെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ആർഎസ്എസ് ഈ ദമ്പതികളെ സമാധാനപരമായി ജീവിക്കാൻ വിടുമെന്നാണ് താൻ കരുതുന്നതെന്ന് ആസാദ് ട്വിറ്ററിൽ പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP