Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 570 കോടി രൂപ തെരഞ്ഞെടുപ്പു കമ്മീഷൻ പിടിച്ചെടുത്തു; മൂന്നു ട്രക്കിലായി സൂക്ഷിച്ച പണം പിടിച്ചെടുത്തതു തിരുപ്പൂരിൽ

മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 570 കോടി രൂപ തെരഞ്ഞെടുപ്പു കമ്മീഷൻ പിടിച്ചെടുത്തു; മൂന്നു ട്രക്കിലായി സൂക്ഷിച്ച പണം പിടിച്ചെടുത്തതു തിരുപ്പൂരിൽ

തിരുപ്പൂർ: മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 570 കോടി രൂപ തെരഞ്ഞെടുപ്പു കമ്മീഷൻ പിടിച്ചെടുത്തു. മൂന്നു ട്രക്കിലായി കൊണ്ടുപോകുകയായിരുന്ന പണമാണു തിരുപ്പൂരിൽ നിന്നു പിടിച്ചെടുത്തത്.

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണു സംഭവം. മതിയായ രേഖകളില്ലാതെയാണ് പണം കൊണ്ടുപോയതെന്നും സംശയകരമായ സാഹചര്യത്തിലാണ് ട്രക്കുകൾ പിടിച്ചെടുത്തതെന്നും കമ്മിഷന്റെ പ്രത്യേക സ്‌കാഡ് അറിയിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണമാണെന്നും വിജയവാഡ ശാഖയിലേക്കാണ് കൊണ്ടുപോകുന്നതെന്നുമാണ് ട്രക്ക് ഡ്രൈവർമാർ നൽകിയ വിശദീകരണം. എന്നാൽ, ട്രക്കിന്റെയും പണത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും കമ്മിഷന്റെ പ്രത്യേക സ്‌ക്വാഡിനെ സമീപിച്ചിട്ടല്ല. പണത്തിന്റെ ഉറവിടവും എവിടേക്കാണ് കൊണ്ടുപോകുന്നതെന്നും പരിശോധിക്കാൻ കമ്മിഷൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കണ്ടെയ്നറുകൾ കമ്മിഷൻ തുറന്ന് പരിശോധിച്ചിട്ടില്ല. ഡ്രൈവർമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പണം സംബന്ധിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചും ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ. കൃത്യമായ രേഖകളുമായി ആരെങ്കിലും വന്നാൽ ട്രക്കും പണവും വിട്ടുകൊടുക്കുമെന്ന് തമിഴ്‌നാട് ചീഫ് ഇലക്ടററൽ ഓഫീസർ രാജേഷ് ലഖോനി അറിയിച്ചു.

ട്രക്കിന്റെ നമ്പറും രേഖകളിൽ കാണിച്ച വണ്ടി നമ്പറും സാമ്യമില്ലാതെ വന്നതോടെയാണ് സംശയം ബലപ്പെട്ടെതെന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം തമിഴ്‌നാട്ടിൽനിന്ന് 100 കോടി രൂപ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP