Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

70 ലക്ഷമില്ല; ട്രംപിനെ വരവേൽക്കാൻ എത്തുക ഒന്നോ രണ്ടോ ലക്ഷം പേർ

70 ലക്ഷമില്ല; ട്രംപിനെ വരവേൽക്കാൻ എത്തുക ഒന്നോ രണ്ടോ ലക്ഷം പേർ

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരവേൽക്കുക ഒന്നോ രണ്ടോ ലക്ഷം പേരായിരിക്കുമെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ. വിമാനത്താവളത്തിൽനിന്ന് മൊട്ടേര സ്റ്റേഡിയം വരെയുള്ള റോഡ് ഷോയിൽ 70 ലക്ഷം പേർ തന്നെ വരവേൽക്കുമെന്ന് മോദി പറഞ്ഞതായി ട്രംപ് ആവർത്തിക്കുന്നതിനിടെയാണ് കോർപ്പറേഷൻ എണ്ണം വെളിപ്പെടുത്തിയത്.

70 ലക്ഷത്തിന്റെ കണക്ക് ട്രംപ് കഴിഞ്ഞ ദിവസവും ആവർത്തിക്കുന്നതിനിടയിലാണ് ഒന്നോ രണ്ടോ ലക്ഷം പേരെ ഉണ്ടാവൂ എന്ന് സർക്കാർ വ്യക്തമാക്കിയത്. 22 കിലോമീറ്റർ വരുന്ന റോഡ് ഷോ റൂട്ടിൽ ഒരുലക്ഷം പേർ അണിനിരക്കുമെന്ന് മുനിസിപ്പൽ കമ്മിഷണർ വിജയ് നെഹ്റ ബുധനാഴ്ച അറിയിച്ചു. പക്ഷേ, വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽ ഒരു ലക്ഷത്തിനും രണ്ടുലക്ഷത്തിനും ഇടയിൽ ആളുകൾ എത്തുമെന്ന് നെഹ്‌റ അഭിപ്രായം തിരുത്തി.

അഹമ്മദാബാദിലെ ആകെ ജനസംഖ്യ 70-80 ലക്ഷത്തിനിടയിലാണ്. സ്റ്റേഡിയത്തിലെത്താനിടയുള്ള ജനത്തെക്കൂടി പരിഗണിച്ചാൽ പരമാവധി മൂന്നര ലക്ഷത്തോളം പേരേ ഫെബ്രുവരി 24-ന് നടക്കുന്ന 'നമസ്തേ ട്രംപ്' പരിപാടിയിൽ പങ്കെടുക്കാനിടയുള്ളൂ. അപ്പോഴും ട്രംപിന്റെ 'സ്വപ്ന'ത്തെക്കാൾ വളരെ താഴെയാണത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP