Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോവിന്ദ് പൻസാരെ വധക്കേസിൽ രണ്ടുപേർ അറസ്റ്റിൽ; അറസ്റ്റിലായത് മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസിൽ നേരത്തെ പിടിയിലായ 2 പ്രതികൾ; അറസ്റ്റിലായവർക്ക് നരേന്ദ്ര ധാഭോൽക്കർ വധക്കേസിൽ അറസ്റ്റിലായ സനാതൻ സൻസ്ത പ്രവർത്തകരുമായി ബന്ധമെന്ന് പൊലീസ്

ഗോവിന്ദ് പൻസാരെ വധക്കേസിൽ രണ്ടുപേർ അറസ്റ്റിൽ; അറസ്റ്റിലായത് മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസിൽ നേരത്തെ പിടിയിലായ 2 പ്രതികൾ; അറസ്റ്റിലായവർക്ക് നരേന്ദ്ര ധാഭോൽക്കർ വധക്കേസിൽ അറസ്റ്റിലായ സനാതൻ സൻസ്ത പ്രവർത്തകരുമായി ബന്ധമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പുണെ: സാമൂഹികപ്രവർത്തകനും ഇടതുപക്ഷ നേതാവുമായിരുന്ന ഗോവിന്ദ് പൻസാരയുടെ കൊലപാതകം അന്വേഷിക്കുന്ന മഹാരാഷ്ട്ര പൊലീസിന്റെ പ്രത്യേക അന്വേഷവിഭാഗം രണ്ടു പേരെക്കുടി അറസ്റ്റു ചെയ്തു. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസിൽ നേരത്തെ പിടിയിലായ വാസുദേവൻ സൂര്യവൻശി, ഭാരത് കുർനെ എന്നിവരുടെ അറസ്റ്റാണ് കോലാപുർ പൊലീസിലെ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്. നാലസൊപാരയിൽ ആയുധശേഖരം പിടിച്ച കേസിൽ ഇരുവരെയും മഹാരാഷ്ട്ര ഭീകര വിരുദ്ധസേന നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഈ മാസം 7 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പൻസാരെയെ വധിക്കാനുള്ള ഗൂഢാലോചനയിൽ ഭരത് കുർനെയും വാസുദേവ് സൂര്യവംശിയും പങ്കെടുത്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ ശിവാജിറാവു റാണെ കോടതിയെ ബോധിപ്പിച്ചു. പൻസാരെയെ വധിക്കാൻ ആരാണ് ഇവരെ ഏൽപ്പിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഡോ. നരേന്ദ്ര ധാഭോൽക്കർ വധക്കേസിൽ നേരത്തെ അറസ്റ്റിലായ സനാതൻ സൻസ്ത പ്രവർത്തകൻ ഡോ. വീരേന്ദ്ര താവഡെ, ഗൗരി ലങ്കേഷ് കേസിലെ പ്രതികളായ അമോൽ കാലെ, പരശുറാം വാഘ്മാരെ എന്നിവരുമായി ഭരത് കുർനെയ്ക്കും വാസുദേവ് സൂര്യവംശിക്കും ബന്ധമുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. 2015 ഫെബ്രുവരി 16ന് പ്രഭാതസവാരിക്കിടെയാണ് പൻസാരെ, ഭാര്യ ഉമ എന്നിവരെ ബൈക്കിലെത്തിയ 2 പേർ വെടിവച്ചത്. വെടിയേറ്റെങ്കിലും ഉമ രക്ഷപ്പെട്ടു. കേസിൽ നേരേത്ത മൂന്നുപേർ അറസ്റ്റിലായിരുന്നു.

സൂര്യവൻശി കൊലയാളിക്ക് ഇരുചക്രവാഹനം തരപ്പെടുത്തി കൊടുത്തെന്നും കുർനെ കൊലയാളിക്ക് ആയുധം കൈമാറിയെന്നുമാണ് പൊലീസ് പറയുന്നത്. പൻസാരയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷവിഭാഗം സമീർ ഖൈകുവാദ്, വീരേന്ദ്ര ദൗഡെ, അമൽ കലെ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ പൂണെ കോടതിയിൽ ദാബോൽക്കർ, കൽബുർഗി, പൻസാരെ കൊലപാതകങ്ങളെല്ലാം പരസ്പരം ബന്ധമുണ്ടെന്നു പറഞ്ഞിരുന്നു. ദാബോൽക്കർ 2013 ആഗസ്റ്റിൽ പൂണെയിൽ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. പൻസാരെ 2015 ഫെബ്രുവരിയിൽ മഹാരാഷ്ട്രയിലും കന്നട എഴുത്തുകാരൻ കൽബുർഗി 2015 ആഗസ്റ്റിലുമാണ് കൊല്ലപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP