Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോമാംസം കടത്തിയെന്ന് ആരോപിച്ച് രണ്ടു യുവാക്കളെ ചാണകം കഴിപ്പിച്ചു; ഹരിയാനയിൽ യുവാക്കളെ ക്രൂരമർദനത്തിന് ഇരയാക്കിയതു ഗോരക്ഷാദൾ പ്രവർത്തകർ

ഗോമാംസം കടത്തിയെന്ന് ആരോപിച്ച് രണ്ടു യുവാക്കളെ ചാണകം കഴിപ്പിച്ചു; ഹരിയാനയിൽ യുവാക്കളെ ക്രൂരമർദനത്തിന് ഇരയാക്കിയതു ഗോരക്ഷാദൾ പ്രവർത്തകർ

ചണ്ഡീഗഢ്: ഗോമാംസം കടത്തിയെന്ന് ആരോപിച്ച് രണ്ടു യുവാക്കളെ ക്രൂരമായി മർദിക്കുകയും ചാണകം കഴിപ്പിക്കുകയും ചെയ്തു. ഹരിയാനയിലാണ് സംഭവം.

പശുകടത്തുകാരെന്ന് ആരോപിച്ചാണു രണ്ട് യുവാക്കളെ ഒരു സംഘം ഭീഷണിപ്പെടുത്തി ചാണകം തീറ്റിക്കുന്നത്. ഇതു മൊബൈൽ ഫോണിൽ ചിത്രീകരിച്ചു വീഡിയോ പുറത്തുവിടുകയും ചെയ്തു.

ഗോ രക്ഷാദൾ എന്ന സംഘടനയുടെ പ്രവർത്തകർ എന്ന് അവകാശപ്പെടുന്നവരാണു അതിക്രമം കാട്ടിയത്. റിസ്വാൻ, മുക്തിഹാർ എന്ന യുവാക്കൾക്കാണു മർദനമേറ്റത്.

ഡൽഹി ഫരീദാബാദിന് സമീപം ജൂൺ 10 ന് യുവാക്കൾ റോഡിലിരുന്നു ചാണകം തിന്നുന്ന 57 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്ത് വന്നത്. ഇവരെ മർദ്ദിച്ചതിന്റെയും രക്തത്തിന്റെയും പാടുകൾ മുഖത്ത് കാണാം. പശുക്കളുമായി പോകുന്ന ഇവരുടെ ട്രക്ക് ഗോരക്ഷാ ദൾ എന്ന സംഘം പിടിച്ചെടുക്കുകയും ഇവരെ മർദ്ദിക്കുകയും ചെയ്തതായാണു പുറത്തുവന്ന റിപ്പോർട്ട്.

ക്രൂരമായി മർദ്ദിച്ചതിന് ശേഷം ഇവർക്ക് തിന്നാനായി ചാണകവും വെള്ളവും കൊടുക്കുകയായിരുന്നു. ഇവരെ പിന്നീട് പൊലീസ് കൈമാറിയതായും പൊലീസ് ഗോഹത്യയ്ക്ക് കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, രണ്ട് യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും ബലം പ്രയോഗിച്ച് ചാണകം കഴിപ്പിക്കുകയും ചെയ്ത ഗോരക്ഷാദൾ പ്രവർത്തകർക്കെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP