Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന കാംപയ്ന്റെ ഭാഗമായി പോസ്റ്ററൊട്ടിച്ചു; പോപുലർ ഫ്രണ്ട് പ്രവർത്തകരെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; നടപടി ശക്തമായ പ്രതിഷേധ പരിപാടികൾക്കൊടുവിൽ; പോപുലർ ഫ്രണ്ട് പ്രതിഷേധത്തിനെതിരെ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദള്ളും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന കാംപയ്ന്റെ ഭാഗമായി പോസ്റ്ററൊട്ടിച്ചു; പോപുലർ ഫ്രണ്ട് പ്രവർത്തകരെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; നടപടി ശക്തമായ പ്രതിഷേധ പരിപാടികൾക്കൊടുവിൽ; പോപുലർ ഫ്രണ്ട് പ്രതിഷേധത്തിനെതിരെ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദള്ളും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

മറുനാടൻ ഡെസ്‌ക്‌

കോട്ട; പോപുലർ ഫ്രണ്ട് പരിപാടിയുടെ പോസ്റ്ററൊട്ടിച്ച പ്രവർത്തകരെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി. പോപുലർ ഫ്രണ്ട് ദേശവ്യാപകമായി നടത്തുന്ന ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക എന്ന കാംപയ്ന്റെ പേരിൽ രാജസ്ഥാനിലെ ഭിൽവാഡ ജില്ലയിലാണ് പോസ്റ്ററൊട്ടിച്ചത്. ഇതിന്റെ പേരിലായിരുന്നു പോപുലർ ഫ്രണ്ട് പ്രവർത്തകരെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. തുടർന്നായിരുന്നു പൊലീസുകരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

 പോപുലർ ഫ്രണ്ട് നടത്തിയ ശക്തമായ പ്രതിഷേധ പരിപാടികൾക്കൊടുവിലാണ് സുഭാഷ് നഗർ എസ്എച്ച്ഒ അജയ് കാന്ത് ശർമ, ഭീമ ഖഞ്ജ് എസ്എച്ച്ഒ ഭൂപേഷ് ശർമ എന്നീ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത്.അതിനിടെ, പോപുലർ ഫ്രണ്ട് പൊലീസിനെതിരേ പ്രതിഷേധം സംഘടിപ്പിച്ച് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ സംസ്ഥാന നേതൃത്വം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. സാമുദായിക സ്പർധ വളർത്തുന്നതാണ് പോപുലർ ഫ്രണ്ടിന്റെ പോസ്റ്ററെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും സംഘപരിവാര നേതാക്കൾ ആവശ്യപ്പെട്ടു.

രണ്ടാഴ്‌ച്ച മുമ്പ് പോപുലർ ഫ്രണ്ട് ഭിൽവാഡ ജില്ലാ സെക്രട്ടറി റിസ്വാൻ ഖാൻ ഉൾപ്പെടെ നാലു പേരെ പൊലീസ് പിടിച്ചുകൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയും സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചു എന്നാരോപിച്ച് കേസെടുക്കുകയും ചെയ്തത്. ഇതിനെതിരേ പോപുലർ ഫ്രണ്ട് കലക്ടറേറ്റേ മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ നടത്തി. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് രണ്ട് ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.നേരത്തേ യുപിയിലും സമാനമായ പോസ്റ്ററിനെതിരേ നടപടി സ്വീകരിക്കാൻ ബിജെപി സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ, പോസ്റ്ററിൽ തെറ്റായി ഒന്നുമില്ലെന്ന് വ്യക്തമായതിനെ തുടർന്ന് പൊലീസ് പിന്മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP